വീണ്ടും സമനില, കളം നിറഞ്ഞു കളിച്ചു നോർത്തീസ്റ്റ്.

ഉത്‌ഘാടന മത്സരത്തിലെ അലസതയെല്ലാം മാച്ചുകളഞ്ഞ രണ്ടാം മത്സരത്തിൽ നോർത്തിയ്സ്റ് ഗുവഹാത്തിയിലെ നിറഞ്ഞ സ്റ്റേഡിയത്തിൽ ജെംഷെഡ്പൂർ ഫ്‌സിയെ  തൊണ്ണൂറു മിനുട്ടും വെള്ളം കുടിപ്പിച്ചു. കളം നിറഞ്ഞു കളിച്ച നോർത്ത് ഈസ്റ്റ് തന്നെയാണ് ഇന്ന് കളിയുടെ ഗതി നിർണയിച്ചത്. എന്നാൽ ജെംഷെഡ്പൂരിനു  ഇടയ്ക്കു കിട്ടിയ നല്ല അവസരങ്ങൾ മുതലാക്കാനും കഴിഞ്ഞില്ല. നിശ്ചിത സമയത്തിലും രണ്ടു ടീമിനും ഗോളിലൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും കാണികളെ മുഴുവൻ സമയവും ആവേശത്തിൽ നിർത്താൻ ഇന്നത്തെ കളിക്കായി. ഇന്ത്യൻ സൂപ്പർലീഗിനു സുപരിചിതനായ ഒരുപറ്റം കളിക്കാരും ആയി ഇറങ്ങിയ ആശാന്റെ ടീമിനെതിരെ യുവ നോർതേയ്സ്റ്റ്പട തുടക്കത്തിലേ താളം കണ്ടെത്തി. മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന ഒരു നിമിഷം, മൂന്നു മലയാളികൾ…

Read More

ഇന്ന് പ്രതിഷേധം ഇരമ്പും;മലയാളികളോട് ഉള്ള അവഗണനയ്ക്ക് എതിരെ കെകെടിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 4:30 ന് സിറ്റി റെയില്‍വേ സ്റ്റേഷനില്‍ ധര്‍ണ.

ബാംഗ്ലൂര്‍ :കുറെ കാലമായി മലയാളികള്‍ക്കു നേരെ റെയില്‍വേ കാണിക്കുന്ന അവഗണനയ്ക്ക്  എതിരെ  മലയാളികള്‍ സംഘടിക്കുന്നു. മലയാളികള്‍ ഒറ്റക്കെട്ടായി ഇന്ന്  വൈകുന്നേരം നാലു മണിക്ക് ബെഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനു  മുന്നില്‍ ബഹുജന പ്രതിക്ഷേധ ധര്‍ണ്ണ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ്. തിങ്കള്‍ ചൊവ്വ ബുധന്‍ ദിവസങ്ങളിലുള്ള ബെംഗളൂരു – എറണാകുളം ടെയിനുകളായ 22607/08, 12683/84 സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബാനസവാഡി റെയില്‍വേ സ്റ്റേഷനിലേക്ക് ജനുവരി നാലു മുതല്‍ മാറ്റുവാനുള്ള തീരുമാനമാണ് മലയാളികള്‍ക്കു നേരെ റെയില്‍വേ കാണിക്കുന്ന അവഗണനയുടെ അവസാനത്തെ തെളിവ്. കൂടാതെ…

Read More

ബിഎംഎഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ “പുതപ്പ് വിതരണം” ഇന്ന് വൈകുന്നേരം 9 മണിക്ക്

ഡിസംബറായാൽ സഹിക്കാവുന്നതിലും അപ്പുറമാണ് ബാംഗ്ലൂരിലെ തണുപ്പ്….. അരപ്പട്ടിണിയും കീറിയഉടുപ്പും ആകെ സമ്പാദ്യമായി തെരുവോരങ്ങളിൽ അലയുന്ന പാവങ്ങൾക്ക് കോരിത്തരിക്കുന്ന ഈ മഞ്ഞുകാലത്തേക്കു നീക്കിയിരിപ്പായി എന്തുണ്ടാവും ? കഴിഞ്ഞകാലത്തെ വേദനയോലും ഓർമ്മകൾ മാത്രം അല്ലേ….. ബാംഗ്ലൂർ നഗരത്തിൽ തീർത്തും ദയനീയമായ സാഹചര്യങ്ങളിൽ അന്തിയുറങ്ങുന്ന ആളുകൾക്ക് ഈ വരുന്ന നവംബർ 18 നു Blanket വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് BMF Charitable ട്രസ്റ്റ്‌ കൂട്ടായ്മ രണ്ടുനേരത്തെ ഭക്ഷണവും കേറിക്കിടക്കാനൊരിടവും സ്വപ്നം കാണാൻപോലും കഴിയാതെ ഓരോ ദിവസവും തള്ളിനീക്കുന്ന അശരണരെ കണ്ടെത്തി അവർക്കാവുന്ന സഹായം ചെയ്യാൻ എപ്പോഴും ജാഗരൂകരാണ് ബാംഗ്ലൂരിലെ…

Read More

ബ്ലാസ്റ്റേഴ്സിന് തിളക്കമില്ലാത്ത തുടക്കം.

ഇന്ത്യൻ സൂപ്പർലീഗിന്റെ നാലാം സീസണിലെ ഉത്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും  കൊൽക്കത്തയും വിരസമായ തൊണ്ണൂറു മിനിറ്റ് കളിക്ക് ശേഷം ഒരു ഗോൾ പോലും അടിക്കാതെ ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്തു് സമനിലയിൽ പിരിഞ്ഞു.  ഈ സീസണിലെ കൊൽക്കത്തയുടെ പ്രമുഖ സൈനിംഗുകൾ ആയ റോബി കെയ്ൻ, കാൾ  ബേക്കർ, ജയേഷ് റാണെ, അശുതോഷ് മെഹ്ത എന്നിവരുടെ അഭാവവും,  സ്റ്റേഡിയം നിറഞ്ഞു നിന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയും, കൂടെ ഉണ്ടായിട്ടും മുൻ ചാമ്പ്യന്മാരെ മുട്ടുകുത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് ആയില്ല എന്നുള്ളത് ബ്ലാസ്റ്റേഴ്സിന്റെ  ഇന്നത്തെ കളിയുടെ നിലവാരം വിളിച്ചു പറയുന്നു. മധ്യനിരയും ഫോർവേഡ്‌സും പ്രതീക്ഷക്കൊത്തു ഉയരാതെപോയപ്പോൾ അല്പമെങ്കിലും ആശ്വാസം നൽകിയത് ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസ് മാത്രം ആണ്.…

Read More
Click Here to Follow Us