ദിവസവും ഉച്ചയ്ക്ക് 1.30നു ശാന്തിനഗറിൽ നിന്നു പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (2.15), മൈസൂരു, ഗുണ്ടൽപേട്ട്, ബത്തേരി, കോഴിക്കോട്, തൃശൂർ, കോട്ടയം, എരുമേലി വഴി രാവിലെ 8.45നു പമ്പയിലെത്തും. തിരിച്ച് പമ്പയിൽനിന്ന് വൈകിട്ട് അഞ്ചിനു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു 12നു ബെംഗളൂരുവിലെത്തും. 835 രൂപയാണു നിരക്ക്. വെബ്സൈറ്റ്: www.ksrtc.in
കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്കുള്ള സ്പെഷൽ ബസ് സർവീസ് പ്രഖ്യാപനം വൈകുന്നു. മുൻ വർഷങ്ങളിൽ പീനിയയിൽ നിന്ന് പമ്പയിലേക്ക് മൈസൂരു വഴി ഡീലക്സ് ബസ് സർവീസ് നടത്തിയിരുന്നെങ്കിലും അവധി ദിവസങ്ങളിൽ മാത്രമാണ് കാര്യമായ യാത്രക്കാരുണ്ടായിരുന്നത്. മറ്റുള്ള ദിവസങ്ങളിൽ ബത്തേരി, കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാരുമായി സർവീസ് നടത്തേണ്ട അവസ്ഥയായിരുന്നുവെന്ന് അധികൃതർ പറയുന്നു.
ഇത്തവണ പമ്പ സർവീസ് നടത്തുന്നതിനുള്ള താൽക്കാലിക പെർമിറ്റ് എടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല. ബെംഗളൂരുവിൽ നിന്നു കോട്ടയം വഴി ശബരി സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം വൈകുകയാണ്.