2013ൽ കർണാടക ഭവനു വേണ്ടി നിലയ്ക്കലിൽ നാലര ഏക്കർ ഭൂമി അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ ഭൂമിപൂജയും തറക്കല്ലിടലും വരെ നടത്തിയിരുന്നു. തുടർന്നു നടന്ന നിയമവ്യവഹാരങ്ങൾ നിർമാണപ്രവർത്തനങ്ങൾക്കു തടയിടുകയായിരുന്നു. നിയമക്കുരുക്കുകൾ അഴിത്തതോടെയാണു മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം കർണാടകയും ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. തീർഥാടകർക്കായുള്ള താമസസൗകര്യം, എമർജൻസി മെഡിക്കൽ സെന്റർ, ദുരന്തനിവാരണ കേന്ദ്രം, ഹെൽപ് ലൈൻ സൗകര്യം തുടങ്ങിയവ ഉൾപ്പെടുന്നതാണു കർണാടക ഭവൻ. ഇതിന്റെ പ്രാഥമിക ഘട്ട നിർമാണങ്ങൾക്കായി 10 കോടി രൂപ കർണാടക സർക്കാർ നീക്കിവച്ചിട്ടുമുണ്ട്.
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു....