രവീന്ദ്രയുടെ മകനെയാണു ബലി നൽകാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. നഞ്ചൻഗുഡ് നെരലെ ഗ്രാമത്തിലാണു സംഭവം. സുധീന്ദ്ര ഇവിടെ വാങ്ങിയ ഭൂമിയിൽ നിധികുംഭം ഉള്ളതായി ചിലർ ഇയാളെ വിശ്വസിപ്പിച്ചു. തുടർന്നു നിധി കണ്ടെത്താൻ മറ്റുള്ളവർക്കൊപ്പം ഇയാൾ പദ്ധതിയിടുകയായിരുന്നു. ഇതിനായി മന്ത്രവാദികളെയും എത്തിച്ചു.
കുട്ടിയെ ബലി നൽകിയശേഷം മറവുചെയ്യാൻ കുഴി ഉണ്ടാക്കിയതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ കുട്ടിയെ ബലി നൽകാനുള്ള ഒരുക്കത്തിലായിരുന്നു. ഇവിടെനിന്നു പൂജാസാമഗ്രികളും കണ്ടെടുത്തു.