ഐസിഐസിഐ, എച്ച്എഫ്സി ബാങ്കുകളുടെ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കരാറുള്ള ഏജൻസിയിലെ ജീവനക്കാരനായ ശിവകുമാർ 42.91 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് ഏജൻസിയാണു പൊലീസിൽ പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ 1.05 കോടി രൂപ ഇത്തരത്തിൽ കവർച്ച ചെയ്തതായി ഇയാൾ മൊഴി നൽകി. നിറയ്ക്കേണ്ടതിന്റെ പകുതി മാത്രം പണമേ ഇയാൾ എടിഎം മെഷീനിൽ നിറച്ചിരുന്നുള്ളൂവെന്നു പൊലീസ് പറഞ്ഞു.
എടിഎമ്മുകളിൽ നിറയ്ക്കേണ്ട ഒരു കോടിയിലേറെ രൂപ പലതവണയായി കൈക്കലാക്കിയ ഏജൻസി ജീവനക്കാരൻ അറസ്റ്റിൽ.
