” കെയർ ഷെൽട്ടറി” നുവേണ്ടി തെരുവിലിറങ്ങി ബി.എം.എച്ച്;സാമൂഹ്യസഹായ പ്രവർത്തനങ്ങളിൽ കുറിച്ചത് പുതിയൊരു ചരിത്രം.

ബെംഗളൂരു : വെറും രണ്ടായിരത്തിൽ താഴെ അംഗങ്ങൾ മാത്രമുള്ള ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് ബാംഗ്ലൂർ മലയാളീസ് ഹബ്, ചുരുക്കത്തിൽ ബി എം എച്ച്.എന്നാൽ പലപ്പോഴും എണ്ണത്തിലല്ല പ്രവർത്തനത്തിലാണ് കാര്യം എന്ന് ഊട്ടിയുറപ്പിക്കുന്ന വിധത്തിലാണ് ഈ കൂട്ടത്തിന്റെ പ്രവർത്തനങ്ങൾ.

ചാരിറ്റി ഒരു മാർക്കെറ്റിംഗ് തന്ത്രമായി മാറുന്ന ഈ കാലഘട്ടത്തിൽ, 100 രൂപ സഹായം നൽകി 500 രൂപയുടെ ഫ്ലെക്സ് വെക്കുന്ന ഈ കാലത്ത്. തികച്ചും നിശബ്ദമാണ് ബിഎം എച്ചിന്റെ ഓരോ പ്രവർത്തനങ്ങളും .

ബെംഗളൂരിലെ ഹെന്നൂരിലുള്ള ” കെയർ ഷെൽട്ടർ ” എന്ന അഗദി മന്ദിരത്തിലെ അന്തേവാസികൾക്ക് വേണ്ടിയാണ് ബി എം എച്ച് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്, 50 ൽ താഴെ ആലംബഹീനരായ ആളുകൾ താമസിക്കുന്ന ഒരു സ്ഥാപനമാണ് കെയർ ഷെൽട്ടർ, ഭക്ഷണവും മരുന്നിനും വേണ്ടി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അവർക്ക് കൂടുതൽ പ്രശ്നമാകുന്ന വിധത്തിലാണ് ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു നിന്ന് മാറാനുള്ള നിർദ്ദേശം വന്നത്.

  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ

ഇതിലേക്ക് തുക സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎംഎച്ച് അംഗങ്ങൾ കഴിഞ്ഞ ദിവസം തെരുവിലേക്കിറങ്ങിയത്, ബി ടി എം സെക്കന്റ് സ്റ്റേജിൽ ഇറങ്ങിയ സംഘതിന്   ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.നഗരത്തിന്റെ മറ്റു പല ഭാഗങ്ങളിലും വരും ദിനങ്ങളിൽ ഇതേ പോലുള്ള പരിപാടികൾ നടത്താനാണ് ബിഎംഎച്ചിന്റെ ഉദ്ദേശം.

  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഇതേ ലക്ഷ്യമാവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഫോറം മാളിൽ ബിഎംഎച്ച് നടത്തിയ “ഫ്ലാഷ് മൊബ് ” സാമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്ന വാർത്ത മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

വാര്‍ത്ത‍ ഇവിടെ ഫ്ലാഷ് മൊബ് നടത്തി പണം ശേഖരിച്ച് സാമൂഹ്യ പ്രവർത്തന മേഖലയിൽ വ്യത്യസ്ഥമായ വഴിയൊരുക്കി ബി.എം.എച്ച്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെക്കികളെ വലയിലാക്കുന്ന പുതിയ 'വ്യാജ ഇന്റര്‍വ്യൂ വഴി തട്ടിപ്പ്; മുന്നറിയിപ്പുമായി ടെക്കി
[masterslider id="10"]

Related posts

Click Here to Follow Us