ബെംഗളൂരു ∙ എടിഎമ്മുകളിൽ നിറയ്ക്കേണ്ട ഒരു കോടിയിലേറെ രൂപ പലതവണയായി കൈക്കലാക്കിയ ഏജൻസി ജീവനക്കാരൻ അറസ്റ്റിൽ. ജെപി നഗർ നായിഡു ലേഔട്ട് നിവാസി എസ്.ശിവകുമാറി(30)നെയാണു കുമാരസ്വാമി ലേഔട്ട് പൊലീസ് പിടികൂടിയത്. നിറയ്ക്കേണ്ട തുകയുടെ പകുതി മാത്രം എടിഎമ്മിൽ നിറയ്ക്കുകയും ബാക്കി തുക തട്ടിയെടുക്കുകയുമാണ് ഇയാൾ ചെയ്തുവന്നിരുന്നത്. ഇയാളിൽ നിന്നു 91 ലക്ഷം രൂപ കണ്ടെടുത്തു. ഐസിഐസിഐ, എച്ച്എഫ്സി ബാങ്കുകളുടെ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കരാറുള്ള ഏജൻസിയിലെ ജീവനക്കാരനായ ശിവകുമാർ 42.91 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് ഏജൻസിയാണു പൊലീസിൽ പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ 1.05…
Read MoreDay: 12 November 2017
ഡല്‍ഹിയില്‍ ശ്രമിച്ച് പരാജയപ്പെട്ട ഒറ്റ-ഇരട്ട വാഹന നിയന്ത്രണം ബെംഗളൂരുവിലേക്കും.
ബെംഗളൂരു ∙ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ഡൽഹി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഒറ്റ–ഇരട്ട വാഹന നിയന്ത്രണം ബെംഗളൂരുവിലും ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നു ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി. ഡൽഹിയിൽ വിജയമെന്നു കണ്ടാൽ മാത്രമേ സംസ്ഥാനം ഇതു പരിഗണിക്കുകയുള്ളു. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പ്രധാന ചില റോഡുകൾ വീതികൂട്ടുന്ന ജോലി ഉടൻ ആരംഭിക്കും. 2013ൽ 44 ലക്ഷം വാഹനങ്ങളേ നഗരത്തിൽ ഉണ്ടായിരുന്നുള്ളു. നാലര വർഷം കൊണ്ട് ഇത് 56 ലക്ഷമായി കൂടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Moreകബ്ബന്‍ പാര്‍ക്കില്‍ കുട്ടികള്‍ക്കായുള്ള ഉത്സവം ആരംഭിച്ചു.
ബെംഗളൂരു : കാളവണ്ടിയിലും കുതിരവണ്ടിയിലും നഗരപ്രദക്ഷിണം നടത്താൻ താൽപര്യമുണ്ടെങ്കിൽ കുട്ടികളുമായി നേരെ കബൺ പാർക്കിലേക്കു പോകാം. ശിശുദിനാഘോഷത്തിന്റെ ഭാഗമായി കർണാടക വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മക്കളെ ഹബ്ബ’യിലാണ് (കുട്ടികളുടെ ഉൽസവം) ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകൾ കാണാൻ അവസരമുള്ളത്. കുട്ടികളുടെ വ്യക്തിത്വ വികസനവും ബുദ്ധിശക്തിയും പരീക്ഷിക്കാൻ ഒരുക്കിയ വിവിധ മൽസരങ്ങളാണു ഹബ്ബയിലെ പ്രധാന ആകർഷണം. ഒരുകാലത്തു ബെംഗളൂരുവിലൂടെ സർവീസ് നടത്തിയിരുന്ന ഡബിൾ ഡെക്കർ ബസുകളുടെ പുതിയ രൂപം കാണാനും ബസിനുള്ളിൽ കയറാനുമുള്ള അവസരമാണു ബിഎംടിസി ഒരുക്കിയിരിക്കുന്നത്. കാവേരി എന്നു പേരിട്ടിരിക്കുന്ന ബസിൽ കയറിയാൽ…
Read Moreഅവസാനം വരത്തൂര്‍ തടാകത്തിന് ശാപമോക്ഷം;ബെലന്തൂർ മലിനജല സംസ്കരണ പ്ലാന്റ് പ്രവർത്തനം തുടങ്ങി
ബെംഗളൂരു ∙ ബെലന്തൂർ മേഖലയിലെ മലിനജല സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡ് ബെലന്തൂർ അമാനിഖനേയിലാണു 136 ദശലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. ബെലന്തൂരിനു പുറമേ ഹൊറമാവ് അഗര, ദൊഡബലേ, കാടുഗോഡി എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം ഇവിടെ ശുദ്ധീകരിക്കാൻ സാധിക്കുന്നതോടെ ബെലന്തൂർ തടാകത്തിലെ മാലിന്യപ്രശ്നം ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കും. ബിഡബ്ല്യുഎസ്എസ്ബി നഗരത്തിൽ 18 ഇടങ്ങളിലാണു മലിനജലസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഇതിൽ ആറെണ്ണമാണു പ്രവർത്തനമാരംഭിച്ചത്. കെങ്കേരിയിലെ യെലമാലപ്പ ചെട്ടി തടാകക്കരയിലെയും നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്.
Read Moreനിധിക്കായി 10 വയസ്സുകാരനെ ബലി നൽകാൻ ശ്രമം;പിതാവ് ഉൾപ്പെടെ ഏഴുപേർ നഞ്ചൻഗുഡിൽ പൊലീസ് പിടിയിൽ.
മൈസൂരു ∙ നിധികുംഭം ലഭിക്കാൻ 10 വയസ്സുകാരനെ ബലി നൽകാൻ ശ്രമിച്ചെന്ന പരാതിയിൽ ബാലന്റെ പിതാവ് ഉൾപ്പെടെ ഏഴുപേർ നഞ്ചൻഗുഡിൽ പൊലീസ് പിടിയിൽ. ഇവരെ ചോദ്യംചെയ്തുവരികയാണ്. കുശാൽനഗർ സ്വദേശി സുധീന്ദ്ര, മദേശ, ബെംഗളൂരു നിവാസി സുരാജു, സുള്ള്യയിൽ നിന്നുള്ള രവീന്ദ്ര, ശിവപ്പ, പുത്തൂർ സ്വദേശി പത്മനാഭ, ആന്ധ്ര കഡപ്പ സ്വദേശി സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. രവീന്ദ്രയുടെ മകനെയാണു ബലി നൽകാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. നഞ്ചൻഗുഡ് നെരലെ ഗ്രാമത്തിലാണു സംഭവം. സുധീന്ദ്ര ഇവിടെ വാങ്ങിയ ഭൂമിയിൽ നിധികുംഭം ഉള്ളതായി ചിലർ ഇയാളെ വിശ്വസിപ്പിച്ചു. തുടർന്നു…
Read Moreയാത്രക്കാരിയെ കയറിപ്പിടിച്ചു;ഇന്‍ഡിഗോക്ക് ശേഷം എയര്‍ ഏഷ്യ ജീവനക്കാർക്കെതിരെ കേസ്
ബെംഗളൂരു∙ അപമര്യാദയായി പെരുമാറിയെന്ന യാത്രക്കാരിയുടെ പരാതിയിൽ മൂന്ന് എയർ ഏഷ്യ വിമാന ജീവനക്കാർക്കെതിരെ കേസെടുത്തു. വിമാനത്തിൽ നിന്ന് ഇറങ്ങി ടെർമിനലിലേക്കു പോകുന്നതിനിടെ പിന്നാലെ വന്നു ശല്യം ചെയ്തെന്നും മോശമായ രീതിയിൽ സംസാരിച്ചു കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് ഇരുപത്തിയെട്ടുകാരിയുടെ പരാതി. നവംബർ മൂന്നിനു വൈകിട്ട് റാഞ്ചിയിൽ നിന്നു ബെംഗളൂരുവിലേക്കു വന്ന വിമാനത്തിലെ യാത്രക്കാരിയാണ് പരാതിക്കാരി. അർധരാത്രി കെംപഗൗഡ വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ കഴിഞ്ഞ ദിവസമാണു പരാതി നൽകിയത്. എന്നാൽ വിമാനത്തിനകത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചതു സുരക്ഷയുടെ പേരിൽ വിലക്കിയപ്പോൾ ജീവനക്കാരനോട് മോശമായ ഭാഷയിൽ സംസാരിച്ചുവെന്നാണ് എയർലൈൻ അധികൃതർ കേന്ദ്ര…
Read Moreരാജ്യാന്തര ക്രിസ്തീയ പുസ്തകമേളയ്ക്കു തുടക്കമായി.
ബെംഗളൂരു ∙ ബൈബിളുകളുടെ അപൂർവ ശേഖരമൊരുക്കി രാജ്യാന്തര ക്രിസ്തീയ പുസ്തകമേളയ്ക്കു തുടക്കമായി. ഹെന്നൂർ മെയിൻ റോഡ് ഡി മാർട്ടിന് സമീപം എസ്എംപിസി ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന മേള സെൻട്രൽ ഡിസ്ട്രിക്ട് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ടി.ജെ. ബെന്നി ഉദ്ഘാടനം ചെയ്തു. സംഘാടകരായ ഒഎം ബുക്സിന്റെ ഡയറക്ടർ ആന്റണി എഡ്വിൻ അധ്യക്ഷത വഹിച്ചു. വിവിധ പ്രാദേശിക ഭാഷകളിലുള്ള ബൈബിളുകൾ, മെറ്റൽ കവർ ബൈബിൾ, തീപ്പെട്ടി രൂപത്തിലുള്ള ബൈബിൾ, കളർ കൂൾ ബൈബിളുകൾ എന്നിവയാണ് മേളയുടെ പ്രധാന ആകർഷണം.…
Read Moreഗൗരി ലങ്കേഷ് വധം;കൊലയാളികള്‍ ഉടന്‍ പിടിയിലാകുമെന്ന് അഭ്യന്തര മന്ത്രി.
ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും കൊലപാതകികൾ ഉടൻ പിടിയിലാകുമെന്നും ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. കൊലപാതകികൾ ആരെന്ന് പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. തെളിവുകൾ ശേഖരിച്ചു വരികയാണ്. അന്വേഷണം എപ്പോൾ പൂർത്തിയാകുമെന്നു കൃത്യമായി പറയാനാകില്ല. എങ്കിലും ഏതാനും ആഴ്ചകൾ കൂടിയേ വേണ്ടിവരൂവെന്നു ബെംഗളൂരു പ്രസ് ക്ലബും റിപ്പോർട്ടേഴ്സ് ഗിൽഡും സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷ് പത്രികെ എഡിറ്ററായ ഗൗരി ലങ്കേഷ് സെപ്റ്റംബർ അഞ്ചിനു രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് വെടിയേറ്റു മരിച്ചത്. കേസ്…
Read More