ഞാൻ ഒരു പെണ്ണാണ്…. നോവിന്റെ ആഴക്കടൽ പോലും നീന്തിക്കേറാൻ മടിയില്ലാത്തവൾ…ഉത്തരവാദിത്തങ്ങളുടെ തടവറയിൽ പോലും സ്വന്തം സ്വപ്നത്തെ ആരുമറിയാതെ ഒരു ഭാണ്ഡക്കെട്ടിൽ ഒളിപ്പിച്ചവൾ…. അമ്മേയെന്നു വിളിക്കുമ്പോൾ നെഞ്ചിലെ സ്നേഹമത്രയും നിന്റെ നെറ്റിയിൽ നറുമുത്തമായി കോറിയിട്ടവൾ… പേറ്റുനോവിന്റെ കണക്കു പറഞ്ഞു ഞാൻ ഒരിക്കലും നിങ്ങൾക്ക് മുന്നിൽ ചെറുതായിട്ടില്ല… കൂട്ടുകാരിയായും സഹോദരിയായും അമ്മയായും നിന്റെ മുൻപിൽ ഞാനെന്റെ ലോകം ചുരുക്കി….കുടുംബമെന്ന ജീവിത യാഥാർഥ്യത്തിനു മുൻപിൽ പകച്ചു നിന്നപ്പോഴും അടി പതറിയിട്ടില്ലിതുവരെ……
നിസ്സഹായതയുടെ കരിങ്കൽ തൂണുകൾ എനിക്ക് മുൻപിൽ കൂറ്റൻ മതിലുകൾ ഉയർത്തിയപ്പോൾ ആണൊരുത്തന്റെ ഇടംകൈകളിൽ ഞാനെന്റെ കൈചേർത്തു പിടിച്ചു….. വിപ്ലവത്തെ സ്നേഹിച്ച ആണൊരുത്തന്റെ….
പെണ്ണൊരിക്കലും ആർക്കു മുന്നിലും അടിമയല്ലെന്നും അവൾക്കും ചിറകുകൾ വിരിച്ചു പറക്കാനുള്ള അവകാശമുണ്ടെന്നും എന്നെ പഠിപ്പിച്ചു തന്നത് അവനാണ്…. അന്നു മുതലിന്നു വരെ ഈ പെണ്ണ് ജീവിതം ജീവിച്ചു തീർത്തത് അവന്റെ തണലിലാണ്.. പെണ്ണിനെ വെറും പെണ്ണെന്നു പറഞ്ഞു പുച്ഛിച്ചു മുഖം ചുളിക്കുന്ന ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്ന് അവളുടെ നാളെകളിൽ കരിനിഴൽ വീഴു ത്തുന്ന കാട്ടാളന്മാരുടെ തലയറുക്കാൻ ധൈര്യമുള്ള ആണൊരുത്തന്റെ തണലിൽ… കാലിടറി വീഴാതെ നേർവഴി കാണിച്ചു എനിക്ക് മുന്നേ നടക്കാൻ കെൽപ്പുള്ളവൻ കൂടെയുണ്ടോ അവിടെയാണ് ഒരു പെണ്ണിന്റെ സ്വാതന്ത്ര്യം പിറക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related