വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നാണ് നടന് സിദ്ദിക്ക് സ്വന്തം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്,കാരണം എന്താണ് എന്ന് നോക്കാം..അദ്ധേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് താഴെ.. ഞാൻ ഇന്നലെയാണ് “വില്ലൻ” സിനിമ കണ്ടത്. ഈ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അഭിനയിച്ചില്ലായിരുന്നെങ്കിൽ ഈ സിനിമയേക്കുറിച്ചു എനിക്ക് തോന്നിയ അഭിപ്രായം തുറന്നു പറയാമായിരുന്നു. ഇതിപ്പം എന്റെ സിനിമയല്ലേ? ഞാൻ എന്ത് അഭിപ്രായം പറഞ്ഞാലും അത് സിനിമയെ പ്രൊമോട്ട് ചെയ്യാനാണെന്നേ എല്ലാവരും കരുതുകയുള്ളു. എന്നാലും എനിക്ക് പറയാനുള്ളത് പറയാതിരിക്കാൻ പറ്റുന്നില്ല. ഞാൻ ഈ അടുത്തകാലത്തു കണ്ടതിൽ എനിക്ക്…
Read MoreDay: 30 October 2017
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ബിബിഎംപിയുടെ എൻറോൾമെന്റ് ക്യാംപെയ്ൻ നാളെ ആരംഭിക്കും.
ബെംഗളൂരു ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ബിബിഎംപിയുടെ എൻറോൾമെന്റ് ക്യാംപെയ്ൻ നാളെ ആരംഭിക്കും. ബിബിഎംപിയുടെ 198 വാർഡ് ഓഫിസുകളിലും 115 ബാംഗ്ലൂർ വൺ സെന്ററുകളിലും നേരിട്ടെത്തി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനൊപ്പം തിരുത്തലുകൾ വരുത്തുന്നതിനും സാധിക്കും. കരട് വോട്ടർപട്ടികയുടെ ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. നവംബർ 30 വരെ പേരു ചേർക്കുന്നതിനും തിരുത്തുന്നതിനും അവസരമുണ്ടായിരിക്കുമെന്നു ബിബിഎംപി കമ്മിഷണർ എൻ.എം.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. നഗരപരിധിയിൽ മാത്രം 70,000 കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റ് വഴിയും എൻറോൾ ചെയ്യാനുള്ള സൗകര്യമുണ്ട്. നിലവിൽ ബിബിഎംപി പരിധിയിൽ…
Read Moreബീദർ-കലബുറഗി റെയിൽപാത പ്രധാനമന്ത്രി തുറന്നുകൊടുത്തു.
ബീദർ ∙ പതിനാറു കൊല്ലത്തെ കാത്തിരിപ്പിനു വിരാമമായി ബീദർ-കലബുറഗി റെയിൽവേ പാത യാഥാർഥ്യമായി. ഹൈദരാബാദ് കർണാടക മേഖലയിലെ പ്രധാന നഗരങ്ങളായ ബീദറിനെയും കലബുറഗിയെയും ബന്ധിപ്പിച്ചുള്ള റെയിൽവേ പാതയുടെയും ഡെമു സർവീസിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനൊപ്പം മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും പുതിയ പാത ഏറെ സഹായകരമാകും. സൗത്ത് സെൻട്രൽ റെയിൽവേയുടെ നിയന്ത്രണത്തിൽ രണ്ടായിരത്തിൽ നിർമാണമാരംഭിച്ച പാത 16 വർഷത്തിനു ശേഷമാണു പൂർത്തിയായത്. ബീദർ മുതൽ ഹുംനബാദ് വരെയുള്ള 53 കിലോമീറ്റർ ദൂരം മൂന്നു…
Read Moreചവറ കെഎംഎംഎല്ലിൽ നടപ്പാലം തകർന്ന് ഒരു മരണം; 20 പേർക്ക് പരുക്ക്
കൊല്ലം∙ ചവറ കെഎംഎംഎല്ലിൽ പാലം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്. കെഎംഎംല്ലിൽ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി ദേശീയ ജലപാതയ്ക്കു കുറുകെ നിർമിച്ച നടപ്പാലമാണ് തകർന്നത്. രാവിലെ 10.30 നായിരുന്നു സംഭവം. എഴുപതോളം പേർ അപകടത്തിൽപ്പെട്ടു. ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലർക്കും പരുക്ക്. ഇവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. വെള്ളത്തിൽ ആരെങ്കിലും വീണിട്ടുണ്ടോയെന്നറിയാനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മുഖ്യ ഓഫിസിനു മുന്നിൽ സമരത്തിനെത്തിയവർ തിരികെ പോകുന്നതിനിടെയാണ് പാലം തകർന്നത്.
Read Moreവനിതകൾക്കായുള്ള നഗരത്തിലെ ആദ്യ കാർപാർക്കിങ് ബേ ബ്രിഗേഡ് റോഡിൽ ആരംഭിച്ചു.
ബെംഗളൂരു∙ വനിതകൾക്കായുള്ള നഗരത്തിലെ ആദ്യ കാർപാർക്കിങ് ബേ ബ്രിഗേഡ് റോഡിൽ ആരംഭിച്ചു. ബ്രിഗേഡ് റോഡിൽ ഷോപ്പിങ്ങിനും മറ്റുമായി സ്വയം കാറോടിച്ച് എത്തുന്ന സ്ത്രീകൾക്കു സ്മാർട് കാർഡ് ഉപയോഗിച്ച് ഇവിടെ കാർ പാർക്ക് ചെയ്യാം. മണിക്കൂറിന് 30 രൂപയാണു നിരക്ക്. ആദ്യഘട്ടത്തിൽ നാല് സ്ലോട്ടുകളാണ് അനുവദിച്ചിരിക്കുന്നതെങ്കിലും എംജി റോഡിലും ചർച്ച് സ്ട്രീറ്റിലും കൂടുതൽ ലേഡീസ് ഓൺലി പാർക്കിങ് ബേകൾ വരുമെന്ന് മേയർ സമ്പത്ത് രാജ് പറഞ്ഞു. ബിബിഎംപി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നഗരത്തിലെ 85 റോഡുകളിലാണ് സ്മാർട് പാർക്കിങ് പദ്ധതി ആരംഭിക്കുന്നത്. പാർക്കിങ് കേന്ദ്രത്തിന്റെ 20…
Read Moreവാർദ്ധക്യമൊരു തിരിച്ചറിവ്…
അപ്പൂപ്പാ… കാതിൽ ഉണ്ണിക്കുട്ടന്റെ ശബ്ദം..ഒരുപാട് നാളായി കേൾക്കാൻ കൊതിച്ച സ്വന്തം പേരക്കിടാവിന്റെ ശബ്ദം.. എന്റെ കൈ ചെറുതായൊന്നു വിറച്ചെന്നു തോന്നുന്നു. മറുപടിയൊന്നും പറയാൻ കഴിയാതെ ചുണ്ടുകൾ വിതുമ്പി.. അപ്പൂപ്പാ ന്താ മോനൂനോടൊന്നും മിണ്ടാത്തെ.. പിണക്കാണോ.. മറുതലയ്ക്കൽ വീണ്ടും ഉണ്ണിക്കുട്ടന്റെ ശബ്ദം… ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു… കണ്ണുനീരിനെ എന്നാൽ ആവും വിധം കടിച്ചമർത്തി.. മോനൂനോടെന്തിനാ അപ്പൂപ്പൻ പിണങ്ങുന്നേ.. ആരോടും പിണക്കം ഇല്ലാട്ടോ അപ്പൂപ്പന്.. ഇഷ്ട്ടം മാത്രേ ഉള്ളൂ.. എന്റെ മറുപടിയിൽ ആ കുഞ്ഞു മനസ്സ് തൃപ്തനായ പോലെ..കുഞ്ഞുങ്ങളുടെ മനസ്സ് അങ്ങനെയാണല്ലോ…. സന്തോഷം കൊണ്ടു ഫോണിൽ കൂടി…
Read Moreസ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കഴുത്തറത്തു കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയും ചെയ്തിരുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ദണ്ഡുപാളയ സംഘത്തിലെ 4 പേരുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.
ബെംഗളൂരു ∙ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കഴുത്തറത്തു കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയും ചെയ്തിരുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ദണ്ഡുപാളയ സംഘത്തിലെ മൂന്നുപേരെ ഹൈക്കോടതി 10 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചു. ഈ കേസിൽ നാലുപേർക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. 2000 മാർച്ച് 22നു കാമാക്ഷിപാളയത്തെ വീട്ടിൽ ശുദ്ധജലം ആവശ്യപ്പെട്ട് എത്തുകയും വീട്ടമ്മ സുധാമണിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങളുമായി കടന്നുകളയുകയും ചെയ്തുവെന്നാണ് കേസ്. എന്താണ് ദണ്ഡുപാളയ ഗാങ്?ഇവിടെ വായിക്കാം കവർച്ച കേസുകളിൽ മാത്രം ശിക്ഷ വിധിച്ച കോടതി ഇവർക്കെതിരായ മറ്റു കേസുകൾ തള്ളി. മറ്റൊരു പ്രതിയായ ലക്ഷ്മിയെ കുറ്റവിമുക്തയാക്കുകയും ചെയ്തു.…
Read More