ബെംഗളൂരു: നഗരത്തിലെ മലയാളി സംഘടനകളുടെ ഓണാഘോഷപരിപാടികൾ തുടരുകയാണ്, കഴിഞ്ഞ ആഴ്ച ദൂർവാണി നഗർ കേരള സമാജത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത കീബോർഡ് വാദകൻ ശ്രീ സ്റ്റീഫൻ ദേവസ്സിയുടെ സംഗീത പരിപാടി അരങ്ങേറിയിരുന്നു. എന്നാൽ ഈ ആഴ്ച കേരള സമാജം കെ ആർ പുര സോണിന്റെ നേതൃത്വത്തിൽ പന്തളം ബാലന്റെ നേതൃത്വത്തിലുള്ള സംഗീത നിശ അരങ്ങേറുന്നു. ഒക്ടോബർ 29 ന് നാല് മണിക്ക് ദൂരവാണി നഗറിലുള്ള വിദ്യമന്ദിർ ഓഡിറ്റോറിയത്തിലാണ് സംഗീത പരിപാടി.
Read MoreDay: 25 October 2017
ബെംഗളൂരു സിറ്റി-കണ്ണൂർ എക്സ്പ്രസിന്റെ റിസര്‍വേഷന്‍ നിര്‍ത്തിവച്ചു.
ബെംഗളൂരു∙ ബെംഗളൂരു സിറ്റി- കാർവാർ ( 16523/ 16524) എക്സ്പ്രസ്, ബെംഗളൂരു സിറ്റി -കണ്ണൂർ (16517/ 16518) എക്സ്പ്രസ് ട്രെയിനുകളിലെ റിസർവേഷൻ സൗകര്യം 2018 ഫെബ്രുവരി ഒൻപത് വരെയാക്കി പരിമിതപ്പെടുത്തി. നിലവിൽ മൈസൂരു വഴിയുള്ള സർവീസ് ആഴ്ചയിൽ നാലു ദിവസം കുണിഗൽ-ഹാസൻ പാത വഴിയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ബെംഗളൂരുവിൽ നിന്ന് ഒറ്റ ട്രെയിനായാണ് പുറപ്പെടുന്നതെങ്കിലും മംഗളൂരു സെൻട്രലിൽ എത്തി കാർവാറിലേക്കും കണ്ണൂരിലേക്കുമായി രണ്ടു ട്രെയിനായാണു സർവീസ് പൂർത്തിയാക്കുക. ആഴ്ചയിൽ നാലു ദിവസം കുണിഗൽ വഴിയും മൂന്നു ദിവസം മൈസൂരു വഴിയുമായിരിക്കും സർവീസ് പുന:ക്രമീകരിക്കുക. ബെംഗളൂരു -കാർവാർ…
Read Moreവരുന്നു ബസ് ടെര്‍മിനലുകളിലും ഇന്ദിരാ കന്റീനുകൾ
ബെംഗളൂരു ∙ കർണാടക ആർടിസി ബസ് ടെർമിനലുകളിൽ ഇന്ദിരാ കന്റീനുകൾ ആരംഭിക്കുമെന്നു ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ. ബെംഗളൂരുവിനു പുറമേ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലെ ബസ് ടെർമിനലുകളിലും കന്റീൻ ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ അവതാറിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Read Moreരാഷ്ട്രപതിയുടെ സന്ദർശനം;നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.
ബെംഗളൂരു: രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം. രാവിലെ 10 മുതൽ 12.30 വരെ രാജ്ഭവൻ, അലി അസ്കർ റോഡ്, ഇൻഫെൻട്രി റോഡ്, കോഫി ബോർഡ്, പോലീസ് തിമ്മയ്യ സർക്കാർ, അംബേദ്കർ റോഡ്, ഗോപാൽ സൗധ എന്നിവിടങ്ങളിൽ പാർക്കിംഗ് നിരോധിച്ചു. 12 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ വികാസ് സൗധ, ഇൻഫെൻട്രി റോഡ്, എം ജി റോഡ്, ട്രിനിറ്റി സർക്കിൾ, ഡൊമളൂർ, ഇന്ദിരാ നഗർ, മണിപ്പാൽ ആശുപത്രി, ഐസ് ആർ ഒ ജംഗ്ഷൻ, എച്ച് എ എൽ ഓൾഡ്…
Read Moreനഗരത്തിൽ തലയുയർത്തി നിൽക്കുന്ന ശിൽപ കാവ്യത്തിന് 60 വയസ്സ്;വിധാന്‍ സൌധയുടെ വജ്രജൂബിലി ആഘോഷം ഇന്ന്;രാഷ്ട്രപതി നഗരത്തിലെത്തി.
ദേവസ്പർശമേറ്റ ശിൽപകാവ്യം പോലെ വിധാൻസൗധ. കർണാടകയുടെ ഭരണസിരാകേന്ദ്രമായ ഈ വാസ്തുശിൽപ വിസ്മയത്തിനു മുന്നിൽ ഇങ്ങനെ കുറിച്ചുവച്ചിരിക്കുന്നു; ‘Government’s Work is God’s Work’ – ഭരണകൂടത്തിന്റേതു ദൈവതുല്യ ജോലിയെന്ന്.മറ്റ് ഇന്ത്യൻ നഗരങ്ങളെ പോലെ, ചരിത്രത്തിൽ ഇടം നേടിയ മഹാമന്ദിരങ്ങൾ ഏറെയൊന്നും ബെംഗളൂരുവിനു സ്വന്തമായില്ല. എന്നാൽ ഗ്രാനൈറ്റിൽ കൊത്തിവച്ചിരിക്കുന്ന വിധാൻസൗധയെന്ന കാവ്യശിൽപം ഒന്നുമതി ബെംഗളൂരുവിനു കൽപാന്തകാലത്തോളം അഭിമാനിക്കാൻ. പൗരാണികവും ആധുനികവുമായ വാസ്തുഭംഗി സമ്മേളിച്ചിരിക്കുന്നു ഇവിടെ. 1951 ജൂലൈ 13നു മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഇതിനു തറക്കല്ലിടുമ്പോൾ പറഞ്ഞു- ‘കേവലം സഭാചർച്ചകൾക്കായൊരു മന്ദിരമല്ല, രാജ്യത്തിനു സമർപ്പിക്കാനാകുന്ന…
Read More