രണ്ടു വർഷം മുൻപ് കുട്ടി പിറക്കാനായി ദാനപ്പഗൗഡരും (28), ഭാര്യ ശിവലീലയും ചേർന്നു നടത്തിയ നേർച്ചയുടെ ഭാഗമായുള്ളതാണ് ഈ അനുഷ്ഠാനമെന്ന് ഗദഗ് എസ്പി സന്തോഷ് ബാബു പറഞ്ഞു. ശിശുക്ഷേമ സമിതി ഇടപെട്ട് ഇവരെ ഉപദേശിക്കാൻ വിളിച്ചു വരുത്തിയതിനാൽ കേസൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അറിയിച്ചു. കർണാടക പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ് ആൻഡ് ബ്ലാക് മാജിക് ബിൽ -2017 എന്ന അന്ധവിശ്വാസ നിരോധന ബില്ലിന്റെ കരടിനു കർണാടക മന്ത്രിസഭാ യോഗം കഴിഞ്ഞദിവസമാണ് അംഗീകാരം നൽകിയത്.
മുഹറത്തോട് അനുബന്ധിച്ച് കനലിൽ വാഴയില വിരിച്ച് കുഞ്ഞിനെ കിടത്തി ആചാരം; കേസെടുക്കാതെ പൊലീസ്.
