ഗൗരി ലങ്കേഷ് വധം:ഇരുട്ടില്‍ തപ്പി കര്‍ണാടക പോലിസ്;സ്കോട്‌ലൻഡ് യാർഡിന്റെ സഹായം തേടുന്നു

ബെംഗളൂരു∙ ഗൗരി ലങ്കേഷ് വധത്തിൽ കുറ്റാന്വേഷണ ഏജൻസിയായ സ്കോട്ട്ലൻഡ് യാർഡിന്റെ സഹായത്തോടെ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങുന്നു. ലണ്ടനിൽ നിന്നുള്ള സ്കോട്ട്ലൻഡ് യാർഡ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഇതിനായി ബെംഗളൂരുവിലെത്തിയെന്നു സൂചനയുണ്ട്. നിലവിലുള്ള അന്വേഷണ പുരോഗതിയെ കുറിച്ച് കഴിഞ്ഞയാഴ്ച എസ്ഐടി സ്കോട്ട്ലൻഡ് യാർഡിനെ അറിയിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ചു കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാനാകും ഇവരെ പ്രയോജനപ്പെടുത്തുക. 2015 ഓഗസ്റ്റ് 30ന് കന്നഡ പുരോഗമന സാഹിത്യകാരൻ എംഎം കൽബുറഗി വെടിയേറ്റു മരിച്ച കേസ് അന്വേഷണത്തിലും കർണാടക പൊലീസിന്റെ ക്രിമിനൽ…

Read More

പൂജ അവധിക്ക് കേരളത്തിലേക്ക് 22 സ്പെഷലുകളുമായി കർണാടക ആർടിസി.

 ബെംഗളൂരു ∙ പൂജ, ഗാന്ധിജയന്തി അവധിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു കർണാടക ആർടിസിക്ക് 22 സ്പെഷൽ സർവീസുകൾ. കോട്ടയം (2), എറണാകുളം (4), തൃശൂർ (4), പാലക്കാട് (4), മൂന്നാർ (1), കോഴിക്കോട് (2), മാഹി (1), കണ്ണൂർ (3), കാസർകോട് (1) എന്നിവിടങ്ങളിലേക്ക് 27 മുതൽ 29 വരെയാണ് അധിക സർവീസ്. ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ദസറ ആഘോഷം പ്രമാണിച്ച് 28നു മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും കർണാടക ആർടിസി രണ്ടു സ്പെഷൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണത്തിനു ബെംഗളൂരുവിൽ നിന്ന് അൻപതോളം സ്പെഷൽ ബസുകളാണ് കർണാടക…

Read More
Click Here to Follow Us