നന്മ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ നാളെയും മറ്റെന്നാളും.

ബംഗളൂരു: നന്മ മലയാളീ സാംസ്കാരിക സംഘടനയുടെ അഞ്ചാമത് ഓണാഘോഷം മികവാർന്ന കലാ-കായിക-സാംസ്കാരിക മത്സരങ്ങളുടെ അകംബടികളോടെ 2017 ആഗസ്റ്റ് 19,20 തിയ്യതികളിൽ ആനേക്കൽ വി.ബി.എച്.സി അംഗണത്തിൽ നടക്കും. നാളെ ഉച്ചക്ക് ശേഷം ഇന്റർ സ്ക്കൂൾ ചിത്രരചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് ഇരുപതാം തിയ്യതി കേരളീയത വിളിച്ചോതുന്ന നാനാതരത്തിലുളള കലാകായിക മത്സരങ്ങളും, ബംഗളൂരുവിലെ ആദ്യത്തെ മലയാളീ ബാന്റ് ട്രൂപ്പായ റാന്തലിന്റെ അരങ്ങേറ്റവും ഉണ്ടായിരിക്കും.

Read More

വാടക കുടിശിക നൽകിയില്ല; നാഷനൽ സ്കൂൾ ഓഫ് ഡ്രാമയെ ‌കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു;സമരത്തിനൊടുവില്‍ പുതിയ കെട്ടിടം തയ്യാറാകുന്നത് വരെ തുടരാന്‍ അനുമതി.

ബെംഗളൂരു ∙ വാടക കുടിശിക ഒടുക്കാത്തതിനെ തുടർന്നു നാഷനൽ സ്കൂൾ ഓഫ് ഡ്രാമയെ (എൻഎസ്ഡ‍ി) സർക്കാർ കെട്ടിടത്തിൽ നിന്നൊഴിപ്പിച്ചു. മനുഷ്യത്വരഹിതമായാണ് കർണാടക കായിക വകുപ്പ് ഒഴിപ്പിക്കൽ നടപ്പാക്കിയതെന്ന് ആരോപിച്ച് എൻഎസ്‍ഡി ജീവനക്കാരും വിദ്യാർഥികളും കെട്ടിടത്തിനു മുന്നിൽ പ്രതിഷേധം തുടങ്ങി. പുറത്തു കനത്ത മഴ പെയ്യുമ്പോഴാണ് കോടിക്കണക്കിനു രൂപയുടെ വസ്തുവകകൾ പുറംതള്ളിയതെന്ന് ഇവർ ആരോപിച്ചു. എന്നാൽ നടപടിയെ സർക്കാർ ന്യായീകരിച്ചു. 20 ലക്ഷത്തോളം രൂപ കുടിശിക വരുത്തിയതിനാൽ മേയ് മാസത്തിൽ കെട്ടിടം ഒഴിയണമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. ഇതു സംബന്ധിച്ച് ആറുവട്ടം നോട്ടിസ് നൽകിയിട്ടും മറുപടി നൽകാത്തതിനെ…

Read More

ബലിപെരുന്നാൾ–ഓണം അവധിക്കു റെക്കോ‍ർഡ് സ്പെഷൽ സർവീസുകളുമായി കേരള ആർടിസി.

ബെംഗളൂരു ∙ ഇത്തവണ ബലിപെരുന്നാൾ–ഓണം അവധിക്കു റെക്കോ‍ർഡ് സ്പെഷൽ സർവീസുകളുമായി കേരള ആർടിസി. ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു തിരക്കു തുടങ്ങുന്ന ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ രണ്ടുവരെ നാലു ദിവസങ്ങളിലായി എൺപതിലേറെ സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്നു കെഎസ്ആർടിസി ബെംഗളൂരു കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ. ബാബു അറിയിച്ചു. ഓരോ ദിവസവും ശരാശരി 20 എണ്ണം വീതം എറണാകുളം, തൃശൂർ, കോട്ടയം, കോഴിക്കോട്, പയ്യന്നൂർ, തലശേരി, കണ്ണൂർ, ബത്തേരി എന്നിവിടങ്ങളിലേക്കെല്ലാം സ്പെഷൽ സർവീസുകളുണ്ടാകും. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ടിക്കറ്റ് ബുക്ക്…

Read More

കാട്ടാനകളുടെ സംരക്ഷണത്തിന് ഗജയാത്ര പദ്ധതിയുമായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ.

മൈസൂരു ∙ കർണാടകയിലെ കാട്ടാനകളുടെ സംരക്ഷണത്തിന് ഗജയാത്ര പദ്ധതിയുമായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ. ലോക ഗജദിനത്തിൽ വനമേഖലയിലെ ആനത്താരകൾ തിരിച്ചുകൊണ്ടുവരാൻ കൂടി ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് കോഓർഡിനേറ്റർ രാം കുമാർ പറഞ്ഞു. ബന്ദിപ്പൂർ, നാഗർഹോളെ, ബെന്നാർഘട്ടെ, ചാമരാജ്നഗർ മേഖലകളിൽ ജനവാസമേഖലകളിലേക്ക് കാട്ടാനകൾ ഇറങ്ങി വ്യാപക നാശം വിതയ്ക്കുന്നത് ആനത്താരകൾ അടഞ്ഞുപോയതുകൊണ്ടാണ്. ആനത്താരകളുടെ സംരക്ഷണം സാധ്യമാക്കാൻ പ്രദേശവാസികളെ ബോധവൽക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

രണ്ടുമണിക്കൂറിനു പകരം 15 മിനിറ്റ്;ബയ്യപ്പനഹള്ളിയെയും വൈറ്റ്ഫീൽഡിനെയും ബന്ധിപ്പിച്ചുള്ള ഡെമു ട്രെയിൻ സർവീസ് 18ന് ആരംഭിക്കും.

ബെംഗളൂരു∙ സബേർബൻ റെയിൽ പദ്ധതിയിലേക്കുള്ള ആദ്യചുവടുമായി ബയ്യപ്പനഹള്ളിയെയും വൈറ്റ്ഫീൽഡിനെയും ബന്ധിപ്പിച്ചുള്ള ഡെമു ട്രെയിൻ സർവീസ് 18ന് ആരംഭിക്കും. നമ്മ മെട്രോയുടെ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന കെആർപുരം-വൈറ്റ്ഫീൽഡ് റീച്ചിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങുന്നതോടെയുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് ഡെമു സർവീസ് ആരംഭിക്കുന്നത്.  രാവിലെയും വൈകിട്ടും ഓരോ സർവീസ് വീതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടുമണിക്കൂറിനു പകരം 15 മിനിറ്റ് ബയ്യപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള അഞ്ചു കിലോമീറ്റർ പിന്നിടാൻ രണ്ട് മണിക്കൂറെങ്കിലും വേണം. ഈ സ്ഥിതിക്ക് മാറ്റം വരുത്താൻ പുതിയ ഡെമു സർവീസിന് കഴിയും. ബയ്യപ്പനഹള്ളിയിൽ നിന്ന് 15 മിനിറ്റിനകം വൈറ്റ്ഫീൽഡ് സ്റ്റേഷനിലെത്താം.…

Read More

ഇന്‍ഫോസിസ് സി ഇ ഓ വിശാല്‍ സിക്ക രാജിവച്ചു.

ബെന്ഗലുരു: ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടറും സി ഇ ഓ യും ആയിരുന്ന വിശാല്‍ സിക്ക രാജിവച്ചു.ഇന്‍ഫോസിസ് ഷെയര്‍ 8ശതമാനത്തോളം കുറഞ്ഞു. രാജിവച്ച വിശാല്‍ സിക്ക വൈസ് ചെയര്‍മാന്‍  ആയി തുടരും,പുതിയ് സി ഇ ഓ യെ തെരഞ്ഞെടുക്കാന്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read More
Click Here to Follow Us