മഡിവാളയിലും കെ ആർ മാർക്കെറ്റിലും പുലർച്ചെ വന്നിറങ്ങുന്നവർ സൂക്ഷിക്കുക;റേഡിയോ ടാക്സികളെയോ മറ്റ് വിശ്വസനീയമായ ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കുക; കവർച്ചക്കിരയാകുന്ന സംഭവങ്ങൾ തുടർക്കഥ.

ബംഗളുരു: പുലര്‍ച്ചെ നഗരത്തിലെത്തുന്നവര്‍ ബംഗളുരുവില്‍ കവര്‍ച്ചക്കിരയാവുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സഹോദരന്റെ ചികില്‍സയ്ക്കായി ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിയെ ഓട്ടോക്കാരുടെ സഹായത്തോടെയാണ് കവര്‍ച്ചാ സംഘം ആക്രമിച്ചത്. ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞ ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിക്ക് ഇടക്കുവെച്ചു കയറിയ രണ്ടുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചികില്‍സാ ആവശ്യത്തിനുള്ള പണവും മൊബൈല്‍ ഫോണും കവര്‍ന്ന് ഇടുങ്ങിയ റോഡില്‍ ഇറക്കിവിടുകയും ചെയ്തു. മറ്റൊരു സംഭവം ഇങ്ങനെ. കലാസിപാളയത്ത് ബസ്സിറങ്ങി ടാക്സിക്കായി കാത്തുനിന്ന മലയാളി യുവാവിനെ ബൈക്കിലെത്തിയ സംഘം കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും മോതിരവും കവര്‍ന്നു. ജൂണ്‍ 29-നും മലയാളികളായ രണ്ടു യുവാക്കള്‍ കവര്‍ച്ചക്കാരുടെ…

Read More

കർണാടക ചലനച്ചിത്ര അക്കാദമിയുടെ മലയാളം ചലച്ചിത്രമേള 11 മുതൽ 13 വരെ;പ്രവേശനം സൌജന്യം.

ബെംഗളൂരു∙ കർണാടക ചലനച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ മലയാളം ചലച്ചിത്രമേള 11 മുതൽ 13 വരെ വസന്തനഗർ മില്ലേഴ്സ് റോഡിലെ ചാമുണ്ഡേശ്വരി സ്റ്റുഡിയോയിൽ നടക്കും. ഉദ്ഘാടനം 11നു ഉച്ചകഴിഞ്ഞ് 2.30നു മന്ത്രി കെ.ജെ.ജോർജ് നിർവഹിക്കും. പ്രമുഖ സംവിധായകൻ ഗിരീഷ് കാസറവള്ളി, മലയാളി സംവിധായകരായ വിധു വിൻസെന്റ്, ദിലീഷ് പോത്തൻ, നടൻ വിനയ് ഫോർട്ട്, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സാരാ ഗോവിന്ദ് എന്നിവർ പങ്കെടുക്കും. തുടർന്ന് വിധു വിൻസെന്റ് സംവിധാനം നിർവഹിച്ച ‘മാൻഹോളും’ വൈകിട്ട് അഞ്ചിനു ദിലീഷ് പോത്തന്റെ ‘മഹേഷിന്റെ പ്രതികാര’വും പ്രദർശിപ്പിക്കും. 12നു രാവിലെ 11നു സജി…

Read More

സ്വാതന്ത്ര്യ ദിനഅവധിക്ക് 500 സ്പെഷൽ ബസുമായി കർണാടക ആര്‍ ടി സി;നാലു ടിക്കറ്റ്‌ ഒന്നിച്ചു ബുക്ക്‌ ചെയ്താല്‍ 5%,റിട്ടേണ്‍ ടിക്കറ്റ്‌ എടുത്താല്‍ 10% ഇളവു.

ബെംഗളൂരു ∙ സ്വാതന്ത്ര്യദിന അവധിക്കു ബെംഗളൂരുവിൽ നിന്നു കർണാടകയുടെ ഇതരഭാഗങ്ങളിലേക്കും കേരളം ഉൾപ്പെടെഇതര സംസ്ഥാനങ്ങളിലേക്കുമായി കർണാടക ആർടിസി നാളെ അഞ്ഞൂറോളം സ്പെഷൽ സർവീസുകൾ നടത്തും. തിരക്കനുസരിച്ചു ശനിയാഴ്ചയും നൂറുകണക്കിനു സ്പെഷലുകൾ ഉണ്ടാകുമെന്നു കർണാടക ആർടിസി അറിയിച്ചു. നാലോ അതിലധികമോ പേർ ഒരുമിച്ചു ബുക്ക് ചെയ്താൽ അഞ്ചു ശതമാനവും ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ഒരുമിച്ച് എടുത്താൽ റിട്ടേൺ ടിക്കറ്റിൽ 10 ശതമാനവും ഇളവു ലഭിക്കും. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി, തെലങ്കാന, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കാണു സ്പെഷൽ ബസുകളുള്ളത്.

Read More

ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചു

തിരുവനന്തപുരം: ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചു. മുരുകന്റെ കുടുംബത്തോട് സംസ്ഥാനത്തിന് വേണ്ടി മാപ്പുചോദിക്കുന്നുവെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അഞ്ച് ആശുപത്രികളില്‍ നിന്ന് ചികിത്സ കിട്ടാത്തത് അതിക്രൂരം ആണ്. ഇനിയൊരു ദാരുണസംഭവം ഉണ്ടാകാതിരിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക ചികിത്സ പോലും നിഷേധിച്ചതാണ് മരണകാരണമായതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കുറ്റപ്പെടുത്തി. ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് ഉണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 54 വെന്റിലേറ്റര്‍ പ്രവര്‍ത്തനസജ്ജമാണ്. മുന്‍കാലത്ത് വാങ്ങിയിട്ട് ഉപയോഗ ശൂന്യമായ…

Read More

കേരളത്തിലേക്ക് 14 സ്പെഷ്യലുകള്‍;സേലം വഴിയുള്ള ടിക്കറ്റ്‌ ബുക്കിംഗ് നാളെ രാവിലെ തുടങ്ങും;സ്വാതന്ത്ര്യ ദിനഅവധിക്കു നാട്ടില്‍ പോകുന്നവരെ കെഎസ്ആര്‍ടിസി സഹായിക്കുന്നത് ഇങ്ങനെ.

ബെംഗളൂരു ∙ സ്വാതന്ത്ര്യദിന തിരക്കിൽ നാളെ ബെംഗളൂരുവിൽനിന്നു കേരള ആർടിസിക്കു 14 സ്പെഷൽ ബസ്. ആഴ്ചകൾക്കുമുൻപേ റിസർവേഷൻ തുടങ്ങിയ എട്ടു സ്പെഷലുകളിലെ മുഴുവൻ ടിക്കറ്റുകളും തീർന്നു. നാലു സ്പെഷലുകളിൽ വളരെ കുറടിക്കറ്റുകളേ ബാക്കിയുള്ളു. തൃശൂർ (സേലം വഴി), ബത്തേരി സ്പെഷൽ ബസുകളിലെ ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ തുടങ്ങു. കേരളത്തിന്റെയും കർണാടകയുടെയും ആർടിസി ബസുകളുടെ പതിവു സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു. നാളെ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള 24 കർണാടക ആർടിസി സ്പെഷലുകളിലും കുറച്ചു ടിക്കറ്റുകളേ ബാക്കിയുള്ളു.കോട്ടയം (3), എറണാകുളം (4), മൂന്നാർ (1), തൃശൂർ (4), പാലക്കാട്…

Read More

സുരഭി ലക്ഷ്മി നയിക്കുന്ന മെഗാഷോ;കലാവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 16നും 17നും മാറത്തഹള്ളിയില്‍

ബെംഗളൂരു ∙ കലാവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 16നും 17നും മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. പൂക്കളം, പെയിന്റിങ് മൽസരം, തായമ്പക, കലാവേദി അംഗങ്ങളുടെ കലാപരിപാടികൾ, ഗാനമേള, ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി നയിക്കുന്ന മെഗാഷോ എന്നിവ ആഘോഷങ്ങൾക്കു മാറ്റേകും. ഓണാഘോഷങ്ങൾക്കു മുന്നോടിയായുള്ള കായികമൽസരങ്ങൾ 27നു കലാഭവനിൽ നടക്കുമെന്നു പബ്ലിസിറ്റി ചെയർമാൻ മധു അറിയിച്ചു.

Read More
Click Here to Follow Us