സ്വാമിയുടെ ലിംഗം ഛേദിച്ചത് യുവതിയല്ല; നുണക്കഥകൾ എഴുതി ചേർത്തത് പോലീസ്: വെളിപ്പെടുത്തലുമായി യുവതി.

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചെന്ന മൊഴി പോലീസ് കെട്ടിച്ചമച്ചതെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത് .സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയത് തനിക്കും കുടുംബത്തിനും അറിയാവുന്ന അയ്യപ്പദാസ് എന്നയാളും കൂട്ടാളികളും ചേര്‍ന്നാണെന്ന് സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തില്‍ യുവതി ആരോപിക്കുന്നു. കുട്ടിക്കാലം മുതല്‍ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലില്‍ സ്വീകരിച്ചു. കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി യുവതി  പറഞ്ഞു. നടന്ന സംഭവങ്ങളെ കുറിച്ച് യുവതി കത്തില്‍ പറയുന്നതിങ്ങനെ: ഗംഗേശാനന്ദ മകളെ പോലെയാണ് തന്നെ…

Read More

അവസാനം മലയാളികളുടെ മുന്‍പില്‍ മുട്ടുമടക്കി പ്രധാനമന്ത്രിയുടെ ഓഫീസ്;മെട്രോ ഉത്ഘാടന വേദിയില്‍ “മെട്രോമാന്‍”ഉണ്ടാകും.

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നു. ഉദ്ഘാടന വേദിയില്‍ ഡി എം ആര്‍ സി ഉപദേഷ്‌ടാവ് ഇ ശ്രീധരനും ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയെയാണ് ഇക്കാര്യം അറിയിച്ചത്.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും വേദിയില്‍ സ്ഥാനം ഉണ്ടാകും. നേരത്തെ കൊച്ചി മെട്രോ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഇ ശ്രീധരനെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ശ്രീധരന് പുറമെ പ്രതിപക്ഷനേതാവ്, സ്ഥലം എംപി, സ്ഥലം എംഎല്‍എ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെയും ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഉദ്ഘാടനവേദിയില്‍ സന്നിഹിതരാകുന്നവരുടെ എണ്ണം ചുരുക്കിയത്. ഇതിനെതിരെ മുഖ്യമന്ത്രി…

Read More

പാഴാകുന്ന എണ്ണ ഉപയോഗിച്ച് ബയോ ഡീസലുണ്ടാക്കാൻ താജ് വിവാന്ത.

ബെംഗളൂരു : പാചക ശേഷം ഉപയോഗശൂന്യമായ എണ്ണയിൽ നിന്നും ബയോ ഡീസൽ ഉണ്ടാക്കാനുള്ള ശ്രമവുമായി ടാറ്റയുടെ താജ് ഗ്രൂപ്പ് ഹോട്ടലിലെ താജ് വിവാന്ത. മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ എനർജി ആന്റ് ഡവലപ്പ്മെന്റിന്റെ സഹായത്തോടെയാണ് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബയോ ഡീസൽ ഉൽപാദന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. അന്തരീക്ഷ മലിനീകരണത്തിന് കാരണമായ കാർബണിന്റെ അളവു കുറക്കാൻ ബയോഡീസലിന് കഴിയും.പാചകത്തിന് ഉപയോഗിച്ച എണ്ണയിൽ നിന്നും ബയോ ഡീസൽ നിർമ്മിക്കാനുള്ള  പ്രവർത്തനം വിജയകരമായതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിന് തുടക്കമിട്ടതായി റൂറൽ എനർജി എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു.

Read More

നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ പ്ര​കോ​പ​ന​ത്തി​ന് ഇ​ന്ത്യ ന​ൽ​കി​യ തി​രി​ച്ച​ടി​യി​ൽ ര​ണ്ടു പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു.

കശ്മീർ: നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ പ്ര​കോ​പ​ന​ത്തി​ന് ഇ​ന്ത്യ ന​ൽ​കി​യ തി​രി​ച്ച​ടി​യി​ൽ ര​ണ്ടു പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ര​ജൗ​രി, പൂ​ഞ്ച് മേ​ഖ​ല​ക​ളി​ലാ​ണ് വെടിവയ്പുണ്ടായത്. ബു​ധ​നാ​ഴ്ച രാ​ത്രി പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് മോ​ർ​ട്ടാ​ർ ബോം​ബു​ക​ളും ഷെ​ല്ലു​ക​ളും പ്ര​യോ​ഗി​ച്ചു. കൂടാതെ ജനവാസ മേഖലയിലും പാക് സൈന്യം ആക്രമണം നടത്തി. ഇതോടെ ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയായിരുന്നു. തുടർന്നുള്ള വെടിവയ്പിലാണ് ര​ണ്ടു പാ​ക് സൈ​നി​ക​ർ കൊല്ലപ്പെട്ടത്. നാ​ലു​ദി​വ​സ​ത്തി​നി​ടെ പത്തിലധികം വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ളാ​ണ് പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്.

Read More

ഓട്ടോറിക്ഷക്കാരുടെ പകൽകൊള്ളക്കെതിരെ പരാതിപ്പെടാൻ ഹെൽപ്‌ ലൈൻ സംവിധാനം ഉപയോഗപ്പെടുത്തുക.

ബെംഗളൂരു: നഗരത്തിലെ ഓട്ടോറിക്ഷക്കാരുടെ ആദിത്യ “മര്യാദ” വളരെ പ്രശസ്തമാണല്ലോ. 2- 3 കിലോമീറ്റർ യാത്രക്ക് വരെ പുതിയതായി വരുന്ന ഒരാളിൽ നിന്ന് 100-250 രൂപ വരെ അവർ വാങ്ങും. ഭാഷ അറിയാത്ത ആളാണെന്ന് തിരിച്ചറിഞ്ഞാൽ വീണ്ടും കൂടിയെന്ന് വരും.ഓട്ടോ റിക്ഷ ഡ്രൈവർമാരുമായി കയ്പേറിയ  അനുഭവമില്ലാത്ത ബെംഗളൂരു നിവാസികൾ തുലോം തുച്ഛമായിരിക്കും. അമിത നിരക്ക് ഈടാക്കുകയും മീറ്ററിടാൻ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന ഓട്ടോ കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് സിറ്റി പോലീസിന്റെ മുന്നറിയിപ്പ്. യാത്രക്കാർക്ക് നേരിട്ട് ഹെൽപ് ലൈൻ നമ്പറുമായി ബന്ധപ്പെട്ട് പരാതി നൽകാം. കുറഞ്ഞ നിരക്ക്…

Read More

അവസാനം റെയിൽവേ മന്ത്രി ഇടപെടുന്നു;തിരുവനന്തപുരം സ്പെഷലിന് “ശാപമോക്ഷം” ലഭിച്ചേക്കും;2013 ലെ ബജറ്റിൽ നിർദ്ദേശിച്ച ട്രൈയിൻ സർവ്വീസ് തുടങ്ങാത്തതിനെ കുറിച്ച് അന്വേഷണം.

ബെംഗളൂരു:കേരളത്തിന് 2013 ലെ റെയിൽവേ ബജറ്റിൽ അനുവദിച്ച തിരുവനന്തപുരം – ബെംഗളൂരു കന്റോൺമെന്റ് ട്രെയിൻ നാലു കൊല്ലമായിട്ടും സർവ്വീസ് ആരംഭിക്കാത്തതിനെക്കുറിച്ച് അന്വോഷിക്കാൻ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു റെയിൽവേ ബോർഡ് അഡ്വൈസർ ( കോച്ചിങ് ) പുരുഷോത്തം ഗുഹക്ക് നിർദ്ദേശം നൽകി. ബസ് ലോബിയും ചില ഉന്നതരും ചേർന്ന് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കു പുതിയ ട്രെയിനുകളോടിക്കാതിരിക്കാൻ ചരടുവലിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. ബെംഗളൂരുവിൽ പ്ലാറ്റ്ഫോം സൗകര്യമില്ലെന്നു പറഞ്ഞു കേരളത്തിൽ നിന്നുള്ള സർവ്വീസ് ഒഴിവാക്കിയ റെയിൽവേ 2013 നു ശേഷം ബെംഗളൂരുവിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ…

Read More
Click Here to Follow Us