ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥന ദൈവം കേട്ടില്ല;56 മണിക്കൂർ കുഴൽ കിണറിൽ കുടുങ്ങിയ ആറു വയസുകാരി മരിച്ചു.

ബെംഗളൂരു∙ കർണാടകത്തിലെ ബെളാഗാവിയിൽ 56 മണിക്കൂറോളം കുഴൽ കിണറിൽ കുടുങ്ങിയ ബാലിക മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് ആറു വയസുകാരി കാവേരി മരിച്ചതായി രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചത്. ശനിയാഴ്ച വൈകുന്നേരം ബെളാഗാവിയിലെ വീട്ടിനടുത്തുള്ള തോട്ടത്തിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കുഴൽ കിണറിൽ വീഴുകയായിരുന്നു. കുഴൽ കിണർ തുറന്നു കിടന്നതാണ് അപകടത്തിനു കാരണമായത് 400 അടിയോളം ആഴമുണ്ടായിരുന്ന കുഴൽ കിണറിനിടയിലെ പൈപ്പിനിടയിൽ കുട്ടി തങ്ങി നിൽക്കുകയായിരുന്നു. കൂടുതൽ ആഴങ്ങളിലേയ്ക്ക് കുട്ടി താഴ്ന്നു പോകാതിരിക്കാൻ കയർ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ കുട്ടിയുടെ കൈ ബന്ധിച്ചിരുന്നു. പൈപ്പിനിടയിൽ കുട്ടി തങ്ങി നിൽക്കുന്നതിനാൽ…

Read More

എല്ലാം സൌജന്യം നല്‍കിയ ജിയോയുടെ ആറുമാസത്തെ നഷ്ട്ടം 22.5 കോടി രൂപ.

മുംബൈ: മൊബൈല്‍ സേവന രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയ റിലയന്‍സ് ജിയോയുടെ കഴിഞ്ഞ ആറ് മാസത്തെ നഷ്ടം 22.5 കോടി. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച മാര്‍ച്ച് 31 വരെയുള്ള കണക്കിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ വര്‍ഷം 7.46 കോടിയായിരുന്നു കമ്പനിയുടെ നഷ്ടമെങ്കില്‍ ഈ വര്‍ഷം അത് 22.5 കോടിയായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ 2.25 കോടിയായിരുന്ന കമ്പനിയുടെ വരുമാനം ആറുമാസം കൊണ്ട് 54 ലക്ഷമായി കുറയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സൗജന്യ സേവനങ്ങള്‍ ജിയോ അവസാനിപ്പിച്ചപ്പോള്‍ 72 മില്യന്‍ ഉപയോക്താക്കള്‍ പണം നല്‍കി പ്രൈം…

Read More

തകര്‍പ്പന്‍ ഓഫറുകളുമായി ബി എസ് എന്‍ എല്‍

സ്വകാര്യകമ്പനികള്‍ക്കെതിരായ മല്‍സരം കടുപ്പിക്കാന്‍ ബിഎസ്എന്‍എല്‍ കച്ചമുറുക്കുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ ആകര്‍ഷകമായ പുതിയ മൂന്നു ഓഫറുകള്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നു. 333 രൂപ മുടക്കിയാല്‍ 90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനാകും. ഇതില്‍ പ്രതിദിനം മൂന്നു ജിബി ഡാറ്റ മികച്ച സ്‌പീഡില്‍ ഉപയോഗിക്കാം. മൂന്നു ജിബി കഴിഞ്ഞാല്‍ ഡൗണ്‍ലോഡ് വേഗത കുറയും. മൂന്നു ജിബിക്ക് ശേഷം 80 കെബിപിഎസ് ആയിരിക്കും ഡൗണ്‍ലോഡ് വേഗത. ട്രിപ്പിള്‍ ഏയ്‌സ് എന്നാണ് ഈ ഓഫറിന്റെ പേര്. അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ലഭ്യമാകുന്ന ദില്‍ ഖോല്‍ കെ ബോല്‍ എന്ന ഓഫര്‍…

Read More

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.

തിരുവനന്തപുരം: വിവാദങ്ങളില്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതിനിടെ നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം തുടങ്ങി. പ്രതിപക്ഷ ബഹളത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് സഭയിലെത്തിയത്.  ചോദ്യോത്തരവേള തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. ചോദ്യോത്തരവേള നിര്‍ത്തി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിവാദപരമ്പരകളില്‍ മുങ്ങിയ സര്‍ക്കാര്‍, ആക്രമിക്കാന്‍ ഒരുപാട് വിഷയങ്ങളുമായി പ്രതിപക്ഷം. ഇനി പോരാട്ടം സഭക്കുള്ളില്‍. സെന്‍കുമാര്‍ കേസില്‍ ഏറ്റ കനത്ത തിരിച്ചടിയില്‍ മുഖ്യമന്ത്രിയെ തന്നെ പ്രതിപക്ഷം ലക്ഷ്യമിടും. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ നിരവധി തവണ പിണറായി സെന്‍കുമാറിനെ…

Read More
Click Here to Follow Us