കോഴിക്കോട്: പാമ്പാടി എഞ്ചിനീയറിംഗ് കോളേജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ മൊബൈൽ ഫോൺ സന്ദേശങ്ങൾ വീണ്ടെടുത്തു. സാങ്കേതിക സർവ്വകലാശാല വിസി , വിദ്യാഭ്യാസ മന്ത്രി ഗവർണർ എന്നിവർക്ക് ജിഷ്ണു പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് അയച്ച ഇമെയിലുകളടക്കമുള്ളവയാണ് വീണ്ടെടുത്ത്. പരീക്ഷമാറ്റണമെന്ന ആവശ്യമുയർത്തി ജിഷ്ണു സമരത്തിന് നേതൃത്വം നൽകിയതാണ് മാനേജ്മെന്‍റിന്‍റെ ശത്രുതക്ക് കാരണമെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം. നെഹ്റു കോളേജിലെ സഹപാഠികൾക്ക് ജിഷ്ണു അയച്ച വാട്സ് ആപ് സന്ദേശത്തില്‍ പരീക്ഷാ തിയ്യതി മാറ്റാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നായിരുന്നു ഇതിലെ ആവശ്യം.കേരളാ സാങ്കേതിക സർവ്വകലാശാല ബി ടെക് പരീക്ഷ നേരത്തെ ആക്കിയത്…
Read MoreDay: 3 April 2017
പാൽ വില വർദ്ധനക്ക് പിന്നാലെ, ഷോക്കടിപ്പിക്കാൻ വൈദ്യുതിയും.
ബെംഗളുരു: പാൽ വില വർദ്ധനക്ക് പിന്നാലെ സാധാരണക്കാർക്ക് പ്രഹരമായി വൈദ്യുതി നിരക്കും ഉയർത്തി. യൂണിറ്റിന് 1.48 രൂപ വർദ്ധിപ്പിക്കാനാണ് കമ്മീഷൻ സർക്കാറിന് ശുപാർശ നൽകിയിരുന്നത്. 2010 ൽ 1.02 രൂപ വർദ്ധിപ്പിക്കാൻ ശുപാർശ നൽകിയപ്പോൾ 48 പൈസയാണ് വർദ്ധിപ്പിച്ചത്.നിലവിൽ ആദ്യത്തെ 30 യൂണിറ്റിന് മുന്നു രൂപയും പിന്നീടുള്ള 70 യൂണിറ്റിന് 4.40 രൂപയും 100 യൂണിറ്റിന് 5.9 രൂപയും 200 യൂണിറ്റിന് 6.9 രൂപയുമാണ് ഈടാക്കുന്നത്. കർണാടകയിലെ വൈദ്യുതി വിതരണം നടത്തുന്നത് പൊതുമേഖലയിൽ ഉള്ള 5 കമ്പനികളാണ്. ബെംഗളൂരിൽ, ബെംഗളൂരു ഇലട്രിസിറ്റി സപ്ലേ കമ്പനി…
Read More