ബെന്ഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇന്ന് ബംഗളുരുവിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ ശശികലയെ പരപ്പന അഗ്രഹാര ജയിലിലടച്ചു. ശിക്ഷ ഏറ്റുവാങ്ങുന്നതിന് മുമ്പ് രണ്ടാഴ്ച സമയം അനുവദിക്കണമെന്ന ശശികലയുടെ അപേക്ഷ കോടതി നിരസിച്ചു. ശശികലയ്ക്കൊപ്പം കേസില്‍ പ്രതിയായ ഇളവരശിയും കീഴടങ്ങി. സുധാകരൻ നാളെ കോടതിയിൽ കീഴടങ്ങും. അതിനിടെ ശശികലക്ക് മരുന്നും വസ്ത്രങ്ങളുമായി കര്‍ണ്ണാടകയിലെത്തിയ തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനം അജ്ഞാതര്‍ അടിച്ചു തകര്‍ത്തു പാര്‍ട്ടിയിലെ മുതിർന്ന നേതാക്കള്‍ക്കൊപ്പം 5.15 ഓടെയാണ് ശശികല കോടതിയിലെത്തിയത്. ഇതിന് മുമ്പ് തന്നെ ഭര്‍ത്താവ് നടരാജന്‍ അടക്കമുള്ളവര്‍ കോടിതിലെത്തിയിരുന്നു. നേരത്തെ ഇതേ…
Read MoreDay: 15 February 2017
കോഴിക്കോട് കലക്ടർ എൻ പ്രശാന്തിനെ സ്ഥലം മാറ്റി.
തിരുവനന്തപുരം: കോഴിക്കോട് കലക്ടർ എൻ പ്രശാന്തിനെ സ്ഥലം മാറ്റി. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രശാന്തിന് പകരം ടൂറിസം ഡയറക്ടർ യു.വി ജോസിനെയാണ് പുതിയ കളക്ടറായി നിയമിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ പ്രിയ കലക്ടർക്ക് വിനയായത് രാഷ്ട്രീയക്കാരുടെ ഇംഗിതങ്ങൾക്ക് വഴങ്ങാതിരുന്നതാണെന്നാണ് സ്ഥാനചലനത്തിന് ഇടയാക്കിയതെന്നാണ് സൂചന. ഓപ്പറേഷൻ സുലൈമാനി അടക്കം പൊതുജനപങ്കാളിത്തതോടെയുള്ള കാരുണ്യപദ്ധതികൾ നടപ്പാക്കി കൊണ്ടാണ് അദ്ദേഹം ശ്രദ്ധ നേടിയത്. കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീഷ്യൽ പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാൻ പ്രശാന്ത് നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടികൊടുത്തിരുന്നു. അതേസമയം ഒരു വശത്ത് മികച്ച…
Read Moreഎയറോ ഇന്ത്യക്ക് ഗംഭീരമായ തുടക്കം;ആരാമ നഗരത്തിന്റെ വിഹായസ്സ് ഉരുക്ക് പക്ഷികള്‍ കയ്യടക്കി.
ബെന്ഗലൂരു:കാണികളുടെ കണ്ണില്‍ ആകാംക്ഷയുടെ പൂത്തിരികള്‍ കത്തിച്ചുകൊണ്ട് സൂപര്‍ സോണിക് വിമാനങ്ങള്‍ പറന്നുയര്‍ന്നു,ഇന്നലെ ഉരുക്ക് പക്ഷികള്‍ ബെന്ഗലൂരുവിന്റെ ആകാശത്ത് തീര്‍ത്തത് വിസ്മയങ്ങള്‍ ആയിരുന്നു.ചെറുതും വലുതുമായ പോര്‍ വിമാനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു ,കാണികളെ സംഭ്രമത്തിന്റെ ഉത്തുങ്കങ്ങളില്‍ നിര്‍ത്തി ദേശത്തെയും വിദേശത്തെയും പൈലറ്റ് മാര്‍ നടത്തിയ പ്രകടനങ്ങള്‍ തികച്ചും പുതിയ അനുഭവമായി മാറി. എയറോ ഇന്ത്യയുടെ ഭാഗമായി യെലഹങ്ക വ്യോമതാവളത്തില്‍ ഇന്നലെയാണ് രാജ്യത്തെയും വിദേശത്തെയും യുദ്ധവിമാനങ്ങള്‍ പ്രകടനങ്ങള്‍ നടത്തിയത്.ഇന്ത്യ തദ്ദേശമായി വികസിപ്പിച്ചു എടുത്ത ലഘു യുദ്ധവിമാനമായ തേജസ്,ഫ്രാന്‍സില്‍ നിന്നും ഇന്ത്യയുടെ വ്യോമസേനയുടെ ഭാഗമായ റാഫേല്‍,അമേരിക്കയുടെ എഫ് 16,മിറാഷ്…
Read Moreഐഎസ്ആര്‍ഒ ചരിത്രമെഴുതി.
ശ്രീഹരിക്കോട്ട: അത്യപൂര്‍വ്വ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ഐഎസ്ആര്‍ഒ ചരിത്രമെഴുതി. ഒരു വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള മഹാവിക്ഷേപണമാണ് ഐഎസ്ആര്‍ഒ വിജയകരമാക്കിയത്. പിഎസ്എല്‍വി C-37 റോക്കറ്റ് ഉപയോഗിച്ച് ഏഴു രാജ്യങ്ങളില്‍നിന്നുള്ള 104 ഉപഗ്രഹങ്ങളാണ് ഇന്നു രാവിലെ 9.28ന് വിക്ഷേപിച്ചത്. എല്ലാ ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയതായി ഐഎസ്ആര്‍ഒ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പൈസ് സെന്ററിലാണ് ഐഎസ്ആര്‍ഒയുടെ മഹാവിക്ഷേപണദൗത്യം നടന്നത്. ചരിത്രദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഐഎസ്ആര്‍ഒയിലെ ശാസ്‌ത്രഞ്ജരെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. ഇന്നു വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളില്‍ മൂന്ന്…
Read More