ബെംഗളൂരു : ഈ വർഷത്തെ വിഷു എല്ലാ വർഷത്തെയും പോലെ ഏപ്രിൽ 14 വെള്ളിയാഴ്ചയാണ് എന്നാൽ അന്നേ ദിവസം തന്നെയാണ് ക്രിസ്തുമത വിശ്വാസികളുടെ വിശേഷ ദിവസമായ ദുഃഖ വെള്ളിയും വരുന്നത്. അതിന് തലേ ദിവസമാണ് പെസഹ വ്യാഴം. അതു കഴിഞ്ഞു വരുന്ന ഞായറാഴ്ച, 16 ന് ആണ് ഈസ്റ്റർ. സ്വാഭാവികമായും രണ്ട് ഉൽസവങ്ങൾ ഒന്നിച്ച് വരുമ്പോൾ ബെംഗളുരുവിൽ നിന്നും കേരളത്തിലേക്ക് യാത്രക്കാരുടെ ഒരൊഴുക്ക് ഉണ്ടാകും. കൂടുതൽ യാത്രക്കാർ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ സാദ്ധ്യതയുള്ള ദിവസങ്ങൾ ഏപ്രിൽ 12, 13 തീയതികൾ ആണ്.…
Read MoreMonth: February 2017
നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ മുന്‍ നിര്‍ത്തി സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ചോദ്യോത്തര വേള ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
തിരുവനന്തപുരം:നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ മുന്‍ നിര്‍ത്തി സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ചോദ്യോത്തര വേള ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. രാവിലെ എട്ടരയ്ക്ക് ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ സ്ത്രീ സുരക്ഷയും ക്രമസമാധാന പ്രശ്നവും ചൂണ്ടിക്കാട്ടി പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും, മുഖ്യമന്ത്രി സത്യസന്ധമായല്ല സംസാരിക്കുന്നതെന്നും പ്രതിപക്ഷം ആരോപണമുന്നയിച്ചു. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് എം.എല്‍.എമാരായ അനൂപ് ജേക്കബ്, പി.ടി തോമസ്, ടി.എ അഹമ്മദ് എന്നിവര്‍ നല്കിയ അപേക്ഷ സ്പീക്കര്‍ നിഷേധിച്ചതോടെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയ്ക്കുളളില്‍ കുത്തിയിരുന്നു…
Read Moreഒരു രൂപയ്ക്കു ഒരു കിലോ മത്തി കിട്ടിയാല്‍ പുളിക്കുമോ? ഇന്ന് മാത്രം.
ബെന്ഗളൂരു : മലയാളികള്‍ ഉടമസ്ഥര്‍ ആയിട്ടുള്ള ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ആണ് ഫ്രഷ് ടു ഹോം എന്നത്.കുറച്ചു വര്‍ഷങ്ങളായി പാലക്കാട്,കൊച്ചി,ഡല്‍ഹി,എന്‍ സി ആര്,തിരുവനന്തപുരം, ബെന്ഗളൂരു,കെ ജി എഫ്,മൈസുരു തുടങ്ങിയ സ്ഥലങ്ങളിലും സര്‍വിസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ “മത്സ്യ-മാംസ”ചന്തയാണ് ഫ്രെഷ് ടു ഹോം.ബെന്ഗളൂരുവില് ഒരു ലക്ഷം ഉപഭോക്താക്കളെ ലഭിച്ച സന്തോഷം പങ്കിടുന്ന വേളയില്‍ ആണ് ഒരു രൂപക്ക് ഒരു കിലോ “നാടന്‍ തലശ്ശേരി മത്തി” നല്‍കുന്നത്. ഓണ്‍ലൈന്‍ വഴിയോ ആപ് വഴിയോ നിങ്ങള്‍ ഇന്ന് ഏതെങ്കിലും മത്സ്യം ഇന്നും ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ഒരു…
Read Moreകബാലി അടക്കം പല സിനിമകളും വമ്പന്‍ നഷ്ട്ടമായിരുന്നു;കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചത്.
ചെന്നൈ: വന്‍ഹിറ്റെന്ന് പറയുന്ന പല തമിഴ്പടങ്ങളും സൂപ്പര്‍ഫ്ലോപ്പുകളായിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ തമിഴ് സിനിമയെ പിടിച്ച് കുലുക്കുന്നു. അടുത്തിടെ ഇറങ്ങിയ പല സൂപ്പര്‍താര ചിത്രങ്ങളും നൂറുകോടി നേടിയെന്ന അവകാശവാദവുമായി രംഗത്ത് വന്നതില്‍ രോഷകുലരായ വിതരണക്കാരാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിടുന്നത്. കഴിഞ്ഞ ദിവസം സിങ്കം 3, ഭൈരവ എന്നീ ചിത്രങ്ങളുടെ കണക്കുകള്‍ വ്യാജമായി പറയുന്നു എന്ന് ആരോപിച്ച് വിജയ്, സൂര്യ എന്നിവരെ വിലക്കാന്‍ വിതരണക്കാര്‍ നീക്കം നടത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പലചിത്രങ്ങളും ചെന്നൈ പോലുള്ള നഗരപ്രദേശങ്ങളില്‍ വലിയ വിജയം നേടുന്നെങ്കിലും തമിഴ്നാട്ടിലെ മറ്റുഇടങ്ങളില്‍ വന്‍ നഷ്ടമാണുണ്ടാക്കുന്നത്…
Read Moreമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബി ജെ പി രണ്ടാം സ്ഥാനത്ത് മാത്രം;വോട്ട് അസധുവക്കലിനു ശേഷം നടന്ന വോട്ടെടുപ്പില്‍ ബി ജെ പി ക്യാമ്പില്‍ നിരാശ.
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്ര വിജയം. പത്തു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ എട്ടിടത്തും അധികാരമുറപ്പിച്ച ബിജെപി, ബൃഹന്മുംബൈ കോര്‍പ്പറേഷനില്‍ 84 സീറ്റുകള്‍ നേടിയ ശിവസേനയ്ക്ക് പിന്നില്‍ 82 സീറ്റുകളോടെ കരുത്തു കാട്ടി. ജില്ലാ പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും ബിജെപിക്കൊപ്പമാണ്. നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ പൂര്‍ണ്ണ മനസോടെ അംഗീകരിച്ചതിന്റെ തെളിവുകൂടിയാണ് ബിജെപിയുടെ തകര്‍പ്പന്‍ ജയം. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചാണ് നേരിട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേഷനായ മുംബൈയില്‍ 227 സീറ്റുകളില്‍ 82 സീറ്റുകളാണ് ബിജെപി കരസ്ഥമാക്കിയത്. 2012ല്‍ നേടിയതിനേക്കാള്‍ മൂന്നിരട്ടി…
Read Moreകൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി പിടിയിൽ.
കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി പിടിയിൽ. എറണാകുളം എസിജെഎം കോടതിയിലാണ് പ്രതി കീഴടങ്ങാൻ ഒരുങ്ങവേ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പൊലീസ് നാടെങ്ങും തിരയുമ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് എറണാകുളം സിജെഎം കോടതിയിൽ ഉച്ചയ്ക്ക് കീഴടങ്ങാനായി സുനി കോടതിയിലെത്തിയത്. എന്നാൽ സുനിയെ തിരിച്ചറിഞ്ഞ പൊലീസ് സുനിയെ ബലപ്രയോഗത്തിലടെ കീഴടക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സിനി കോടതിയിൽ എത്തിയത്. മൂന്നു ദിവസമായി സുനി കീഴടങ്ങുമെന്ന സൂചനകളെ തുടർന്ന് എറണാകുളത്തേയും ആലുവയിലേയും കോടതികൾക്ക് മുമ്പിൽ പൊലീസ് മഫ്തിയിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ അവരുടെയെല്ലാം…
Read Moreആ നടന് ഞാനല്ല.
കൊച്ചി: നടിക്കെതിരായ ആക്രമണത്തിന്റെ പേരില്‍ പോലീസ് ചോദ്യം ചെയ്തു എന്ന് പറയുന്ന സിനിമ നടന് താനല്ലെന്ന് ദിലീപ്. ഓണ്‍ലൈന്‍ മാധ്യമമായ സൗത്ത് ലൈവിനോടാണ് ദിലീപ് ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയത്. നടിയെ തട്ടികൊണ്ടു പോകല്‍ കേസില്‍ പോലീസ് ആലുവയിലെത്തി ഒരു നടനെ ചോദ്യം ചെയ്തെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ല, ആരാണ് നടനെന്ന് വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ വെളിപ്പെടുത്തൂ, അല്ലെങ്കില്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിക്കട്ടെ. എങ്ങനെയാണ് ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതെന്ന് അറിയില്ല. നിങ്ങള്‍ ആദ്യം…
Read Moreബെല്ലണ്ടൂരിൽ പ്രീ സ്കൂളിൽ നടന്ന ബാലികാ പീഢനം;മറച്ചു വക്കാൻ ശ്രമിച്ച പ്രിൻസിപ്പാളും ചെയർമാനും അറെസ്റ്റിൽ.
ബെംഗളൂരു : മൂന്നര വയസുള്ള ബാലിക ഉപദ്രവിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സ്കൂളിന്റെ പ്രിൻസിപ്പൾ ആയ ഡോ: വീണയേയും സ്കൂൾ ചെയർമാനേയും പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ മോശമായ രീതിയിൽ ഉപദ്രവിച്ച സൂപ്പർ വൈസർ മഞ്ജുനാഥ് (40) നേരത്തെ തന്നെ പിടിയിലായിരുന്നു.മറ്റു കൂടുതൽ കുട്ടികളെ മഞ്ജുനാഥ് ഇതേ രീതിയിൽ ഉപദ്രവിച്ചതായി സംശയിക്കപ്പെടുന്നു. ബെല്ലണ്ടുരിൽ ഉള്ള പ്രീ സ്കൂളി മുന്നിൽ ഇന്നലെയും രക്ഷിതാക്കളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.മറ്റു കുട്ടികളേയും കൗൺസിലിങ്ങിന് വിധേയമാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതല്ല എന്ന് അധികൃതർ അറിയിച്ചു. മറ്റു പല…
Read Moreശിവരാത്രി : കർണാടക ആർ ടി സി യുടെ മൂന്ന് സ്പെഷൽ കൂടി; നാളെ മൊത്തം സ്പെഷലുകൾ 12
ബെംഗളൂരു : ശിവരാത്രി അവധി ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കുന്നവർക്കായി കണ്ണൂർ പാലക്കാട് എന്നിവിടങ്ങളിലേക്കായി മൂന്ന് സ്പെഷൽ ബസുകൾ കൂടി കർണാടക ആർ ടി സി അനുവദിച്ചു.ഇതോടെ നാളെ കേരളത്തിലേക്കുള്ള കർണാടക ആർ ടി സി സ്പെഷൽ ബസുകളുടെ എണ്ണം 12 ആയി. കേരള ആർ ടി സി യുടെ ശിവരാത്രി സ്പെഷലിന്റെ കാര്യത്തിൽ ഇതുവരെയും ഒരു വ്യക്തത വന്നിട്ടില്ല. കർണാടക ആർ ടി സി ബസുകൾ റിസർവ് ചെയ്യാൻ നഗരത്തിൽ 200 അധികം കൗണ്ടറുകൾ ഉണ്ട്. www.ksrtc.in എന്ന വെബ് സൈറ്റിൽ നിന്ന് ഓൺലൈനായി…
Read Moreജിയോ വെല്‍ക്കം ഓഫര്‍ ഒരു വര്‍ഷത്തേക്ക് കൂടി;പക്ഷെ മാസം 303 രൂപ കൊടുക്കണം.
മുംബൈ: ജിയോ ഉപഭോക്താക്കൾക്ക് വീണ്ടും സന്തോഷവാർത്ത. ജിയോയുടെ പരിധിയില്ലാത്ത വെൽക്കം ഓഫർ ഒരു വർഷത്തേക്കു നീട്ടി. മാർച്ച് 31ന് അവസാനിക്കുമെന്ന് അറിയിച്ചിരുന്ന ഓഫറാണ് അടുത്തവർഷം മാർച്ച് 31 വരെ നീട്ടിക്കൊണ്ട് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യപനം നടത്തിയിരിക്കുന്നത്. ജിയോ പ്രൈം വരിക്കാർക്കെല്ലാം അൺലിമിറ്റഡ് സർവീസ് ലഭിക്കും. അതേസമയം, ഈ അൺലിമിറ്റഡ് സേവനം ലഭിക്കാൻ മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതായത് ദിവസം കേവലം 10 രൂപയ്ക്ക് അൺലിമിറ്റഡ് സേവനം ഉപയോഗിക്കാം. ഇന്ത്യൻ ടെലികോം രംഗത്ത് റിലയൻസ് ജിയോ സൃഷ്ടിച്ച…
Read More