ബംഗളുരു: സോളാര്‍ കേസ് വിധി ചോദ്യം ചെയ്ത് ബംഗളുരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുന്നത് ഇന്നും തുടരും. എപ്പോഴാണ് വക്കാലത്ത് നല്‍കിയത് കേസിന്റെ നടപടികള്‍ അറിഞ്ഞിരുന്നോ എന്നതുള്‍പ്പെടെ മുപ്പതിലധികം ചോദ്യങ്ങളാണ് കുരുവിളയുടെ അഭിഭാഷകന്‍ ഇന്നലെ ഉമ്മന്‍ചാണ്ടിയോട് ചോദിച്ചത്. സോളാര്‍ പവര്‍ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരുവിലെ വ്യവസായി എം.കെ കുരുവിളയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ 1.65 കോടി രൂപ പരാതിക്കാരന് തിരിച്ചുനല്‍കണമെന്നായിരുന്നു ബംഗളുരു കോടതി വിധി. ഈ ക്രോസ്…
Read MoreMonth: January 2017
സമരം നടത്തി സർക്കാറിനെ വഴിപ്പെടുത്താൻ നോക്കേണ്ടെന്ന് പിണറായി;ഐ എ എസ് ഉദ്യോഗസ്ഥര്‍ സമരം അവസാനിപ്പിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തതോടെ അവധി സമരം പിൻവലിച്ച് ഐഎഎസ് അസോസിയേഷൻ. സമരം നടത്തി സർക്കാറിനെ വഴിപ്പെടുത്താൻ നോക്കേണ്ടെന്ന് കൂടിക്കാഴ്ചക്കെത്തിയ ഉദ്യോഗസ്ഥർക്ക് പിണറായി മുന്നറിയിപ്പ് നൽകി. ജേക്കബ് തോമസിനെതിരെ അസോസിയേഷൻ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രി തള്ളി. അതേസമയം സമരം സർക്കാറിനെതിരെ അല്ലെന്ന് അസോസിയേഷൻ വിശദീകരിച്ചു. കൂട്ട അവധി പ്രതിഷേധത്തിനൊരുങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി സ്വീകരിച്ചത് കടുത്ത നിലപാട്. കൂടിക്കാഴ്ചയിൽ ഉന്നത ഉദ്യോഗസ്ഥർ ഓരോരുത്തരായി കാര്യങ്ങൾ വിശദീകരിച്ച് തുടങ്ങിയപ്പോൾ മുഖ്യമന്ത്രി ഇടപെട്ടു. ഒരു കൂട്ടം ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സമരം തീരുമാനിച്ചത് അംഗീകരിക്കാനാകില്ല, സമരം…
Read Moreമോഹന്‍ലാല്‍ സിനിമ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു?അടുത്ത വര്ഷം രണ്ടാമൂഴം വരും.
എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന രണ്ടാമൂഴം ഉടന്‍ യാഥാര്‍ഥ്യമാകുമെന്നാണ് പുതിയ വാര്‍ത്തകള്‍. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനോരമ ന്യൂസിന്‍റെ ന്യൂസ്മേക്കര്‍ സംവാദത്തിലാണ് എംടി സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നും 600 കോടി രൂപ മുതൽമുടക്കിലാണ് രണ്ടാമൂഴം സിനിമയാകുന്നതെന്നും മോഹൻലാൽ അറിയിച്ചത്. മഹാഭാരത കഥ ആസ്പദമാക്കി എം.ടി. വാസുദേവൻ നായർ രചിച്ച രണ്ടാമൂഴം 1985 ലെ വയലാർ അവാർഡ് നേടിയിരുന്നു. അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിലെ സംഭവങ്ങളും ഭീമന്റെ കണ്ണിലൂടെ വിവരിക്കുകയാണ് നോവലിൽ.…
Read Moreകര്‍ണാടക 2480 കോടി നല്‍കണം എന്ന് കാണിച്ചു തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു;കാവേരി വിഷയം ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വാര്‍ത്തകളില്‍
ബെന്ഗളൂരു : കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിന്നും 2480 കോടി രൂപ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ടു തമിഴ്നാട് സുപ്രീ കോടതിയെ സമീപിച്ചു.കഴിഞ്ഞ വര്ഷം കാവേരി നദീജല അതോറിറ്റി യുടെ നിര്‍ദേശ പ്രകാരമുള്ള ജലം വിട്ടു നല്‍കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല ,പിന്നീട് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ണാടക തമിഴ്നാടിനു ജലം വിട്ടുകൊടുക്കാന്‍ തയ്യാറായത്.അത് തന്നെ ദിവസങ്ങള്‍ക്കു ശേഷമായിരുന്നു.ഇങ്ങനെ വൈകിയത് മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം കര്‍ണാടക നല്‍കണം എന്നാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്. രണ്ടു സംസ്ഥാനങ്ങളോടും സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.വര്‍ഷങ്ങളായി തുടരുന്ന…
Read Moreഅങ്ങനെ ഒരു പീഡനം നാടകമാണ് എന്ന് തെളിഞ്ഞു;കെ ജി ഹള്ളിയിലെ പീഡന ശ്രമം മുന്‍പേ ഒരുക്കിയ തിരക്കഥക്ക് അനുസരിച്ച്.
ബംഗളൂരു: നഗരത്തിലെ കെ.ജി. ഹള്ളിയിൽ നടന്ന ലൈംഗികാതിക്രമം യുവതിയും കാമുകനും ചേർന്നൊരുക്കിയ നാടകമെന്ന് പൊലീസ്. യുവതിയുടെ കാമുകൻ ഇർഷാദ് ഖാനെ (34) ഇതുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് അഡീഷണൽ കമ്മിഷണർ ഹേമന്ത് നിംബാൽക്കർ പറഞ്ഞു. കെ.ജി. ഹള്ളി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിക്കഴിഞ്ഞ് നാട്ടുകാർ സംഘടിച്ചിരുന്നു. സ്ത്രീകൾ ഇവിടെ സുരക്ഷിതരല്ലെന്ന് ആരോപിച്ച് പൊലീസിനോട് തട്ടിക്കയറുവാനും മറ്റും ഇർഷാദും മുൻപിലുണ്ടായിരുന്നു. ഇർഷാദിന്റെ നടപ്പുശൈലിയും സി.സി.ടി.വി. ദൃശ്യത്തിലെ യുവാവിന്റെ നടപ്പും ഒരേപോലെയാണെന്ന് പൊലീസ് കണ്ടെത്തി. ഇതാണ് കേസിനു…
Read Moreപ്രവാസി ഭാരതീയ ദിവസ് ബംഗളൂരുവില്‍ ആരംഭിച്ചു;പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു.
ബംഗളൂരു: പ്രവാസി ക്ഷേമത്തിന് ഭാരതം മുന്തിയ പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികള്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവാസി ഭാരതീയ ദിവാസിനോടനുബന്ധിച്ച് ബംഗളൂരുവില്‍ നടക്കുന്ന മൂന്നു ദിവസത്തെ പ്രവാസി ഭാരതീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രവാസികളുടെ സുരക്ഷക്ക് പ്രധാന്യം നല്‍കും. സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്താന്‍ കൗശല്‍ വികാസ് യോജന നടപ്പാക്കമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന ഇടപെടലുകള്‍ അഭിനന്ദാര്‍ഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയിരങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ദശലക്ഷങ്ങള്‍…
Read Moreഎല്ലാ യാത്രക്കാര്‍ക്കും സൌജന്യ വൈ ഫൈ യുമായി കര്‍ണാടക ആര്‍ ടി സി;17000 ബസുകളിലും 450 പ്രധാന ബസ് സ്റ്റാന്റ്കളിലും സൌജന്യ വൈ ഫൈ.
ബെന്ഗളൂരു : എല്ലാ യാത്രക്കാര്‍ക്കും സൌജന്യ വൈ ഫൈ നല്‍കുന്ന ആദ്യത്തെ ട്രസ്പോര്ട് കമ്പനി യകാന്‍ കര്‍ണാടക ആര്‍ ടി സി.17000 ബസുകളിലും 450 പ്രധാന ബസ് സ്റ്റേഷനുകളിലും ആണ് സൌജന്യ വൈ ഫൈ സൌകര്യം ഏര്‍പ്പെടുത്തുന്നത്. മുന്‍പ് 20 ബസ് സ്റ്റാന്റ് കളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സൌജന്യ വൈ ഫൈ സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു.അതിന്റെ വിജയത്തെ തുടര്‍ന്ന് ആണ് കെ എസ് ആര്‍ ടി സിയും എന്‍ ഡബ്ലിയു കെ ആര്‍ ടി സിയും അടക്കം ഉള്ള 17000 ബസുകളിലേക്ക് ഈ സംവിധാനം വിപുലീകരിക്കുന്നത്.മാത്രമല്ല…
Read Moreബെംഗളുരുവില്‍ വീണ്ടും ലൈംഗിക ആക്രമണം.
ബെംഗളുരു: ഐ.ടി നഗരമായ ബെംഗളുരുവില്‍ ലൈംഗിക അതിക്രമങ്ങള്‍ തുടര്‍കഥയാവുന്നു. ജനവരി നാലിന് ജിമ്മില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ യുവതിയും അതിക്രമത്തിന് ഇരയായെന്നാണ് ഒടുവിലത്തെ പരാതി.ബാനസവാടി പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. നഗരത്തില്‍ ദിവസങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്. പുതുവത്സരാഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ അതിക്രമത്തിന് ഇരയായെന്ന റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും പുറത്തു വരുന്നതിന് പിന്നാലെയാണ് പരാതികള്‍ ഓരോന്നായി ഉയരുന്നത്. ഒടുവിലത്തെ സംഭവവുമായി ബന്ധപ്പെട്ടും യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് സറ്റോപ്പിലേക്ക് നടന്ന് പോകുന്നതിനിടെ വെള്ളിയാഴ്ച മറ്റൊരു പെണ്‍ക്കുട്ടിക്ക് നേരെയും പീഡന ശ്രമം നടന്നിരുന്നു. അക്രമത്തില്‍ പെണ്‍ക്കുട്ടിക്ക് കൈക്കും…
Read Moreഉത്തരാഖണ്ഡിൽ ബി ജെ പി തിരിച്ചു വരും;പഞ്ചാബില്‍ കൊണ്ഗ്രെസ്സും;ഗോവ ബി ജെ പി നിലനിര്‍ത്തും;ഇന്ത്യ ടുഡെ-ആക്സിസ് സര്‍വ്വെ ഫലം ഇങ്ങനെ.
പഞ്ചാബിൽ കോൺഗ്രസ് അധികാരം തിരിച്ച് പിടിക്കുമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് സര്‍വ്വെ. ആകെയുള്ള 117 സീറ്റിൽ 56 മുതൽ 62 സീറ്റുവരെ കോൺഗ്രസ് നേടുമെന്നാണ് സര്‍വ്വെയുടെ കണ്ടെത്തൽ. അകാലിദൾ-ബിജെപി സഖ്യത്തെ പിന്നിലാക്കി ആം ആദ്‍മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തും. എഎപി 36 മുതൽ 41 സീറ്റ് വരെ നേടും. ശിരോമണി അകാലിദൾ – ബിജെപി സഖ്യം 22 സീറ്റിലൊതുങ്ങമെന്നും സര്‍വ്വെ പറയുന്നു. മുഖ്യമന്ത്രിയായി കോൺഗ്രസിന്‍റെ ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനാണ് 34 ശതമാനം പേരുടെ പിന്തുണ. ഉത്തരാഖണ്ഡിൽ 70 സീറ്റുകളിൽ ബിജെപി 41 മുതൽ 46 വരെ…
Read Moreഓംപുരി അന്തരിച്ചു.
മുംബൈ : പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധികം വൈകാതെ മരണം സംഭവിച്ചു. രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ള അദ്ദേഹത്തിനെ രാജ്യം 1990ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. ആടുപുലിയാട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ അവസാനമായി സാന്നിദ്ധ്യമറിയിച്ചത്.
Read More