വെൽക്കം ഓഫർ നീട്ടാന്‍ ഉള്ള തീരുമാനത്തില്‍ ജിയോയോട്​ ടെലികോം റെഗുലേറ്ററി ​അതോറിറ്റി വിശദീകരണം ചോദിച്ചതിന് ജിയോ മറുപടി നല്‍കി.

ഡല്‍ഹി : വെൽക്കം ഓഫർ നീട്ടനുള്ള തീരുമാനത്തില്‍ ജിയോയോട്​ ടെലികോം റെഗുലേറ്ററി ​അതോറിറ്റി വിശദീകരണം ചോദിച്ചതിന് ജിയോ മറുപടി നല്‍കി.  ഡിസംബർ 20ന്​ ​​ഇതു സംബന്ധിച്ച് ട്രായ്​ ജിയോയോട്​ വിശദീകരണമാരാഞ്ഞ്​ കത്തയച്ചിരുന്നു, ഇതിനാണ് ജിയോയുടെ മറുപടി. ഫ്രീഡാറ്റയും ഫ്രീ വോയ്സ് കോളും നല്‍കുന്നത് ഇപ്പോള്‍ ഉള്ള ഏതെങ്കിലും ടെലികോം നിയമത്തിന്‍റെ ഒരു ലംഘനവും നടത്തുന്നില്ലെന്ന് ജിയോ മറുപടിയില്‍ പറയുന്നു 2016 ഡിസംബർ 31 വരെ പൂർണ്ണമായ സൗജന്യമായിരുന്നു ജിയോ ഉപഭോക്​താകൾക്ക്​ നൽകിയത്​. എന്നാൽ പിന്നീട്​ ഇത്​ മാർച്ച്​ 31 വരെ റിലയൻസ്​ നീട്ടി നൽകുകയായിരുന്നു.…

Read More

ഒരു ലക്ഷം അക്കൗണ്ടുകളിൽ ഇട്ട നാലുലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ്;ഇനി സംഭവിക്കാന്‍ പോകുന്നതെല്ലാം പാവപ്പെട്ടവരുടെ ക്ഷേമത്തിന് എന്നു പ്രധാനമന്ത്രി.

ഡല്‍ഹി: അസാധുനോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. ഇനി സംഭവിക്കാൻ പോകുന്നതെല്ലാം പാവപ്പെട്ടവരുടെ ക്ഷേമത്തിനായിരിക്കുമെന്നും നിരാശാവാദികൾക്കു തന്റെ കൈയ്യിൽ മരുന്നില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. ഒരു ലക്ഷം അക്കൗണ്ടുകളിൽ ഇട്ട നാലുലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാളത്തെ അഭിസംബോധനയ്ക്കായി രാജ്യം കാത്തിരിക്കുന്നു. അസാധു നോട്ട് നിക്ഷേപിക്കാനുളള സമയപരിധി ഇന്ന് അവസാനിച്ച സാഹചര്യത്തിൽ നികുതി പലിശ നിരക്കുകളിൽ മാറ്റം വരുമോ എന്നതാണ് ആദ്യത്തെ ചോദ്യം. പലിശ നിരക്കുകൾ…

Read More

കുടുംബ പോര് തുടരുന്നു:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‍വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‍വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഖിലേഷിനെ 6 വര്‍ഷത്തേക്ക് പുറത്താക്കിയെന്ന് പ്രഖ്യാപിച്ചത് സമാജ്‍വാദി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ് ആണ്. മുഖ്യമന്ത്രി തന്നെ പ്രശ്നമായാല്‍ പിന്നെ എന്തു ചെയ്യുമെന്ന് മുലായം പുറത്താക്കല്‍ വിവരം അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തീരുമാനിക്കും മുലായം അറിയിച്ചു. അഖിലേഷിന്‍റെ അടുത്ത അനുഭാവി രാം ഗോപാൽ യാദവിനെയും പുറത്താക്കിയെന്ന് മുലായം സിംഗ് യാദവ് അറിയിച്ചു. ആറ് വര്‍ഷത്തേക്ക് തന്നെയാണ് അഖിലേഷ് യാദവിനെയും പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെതിരെ അഖിലേഷ്…

Read More
Click Here to Follow Us