ചെന്നൈ : ജയലളിതയുടെ മരണം താങ്ങാനാകാതെ തമിഴ്നാട്ടില്‍ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. വേലൂർ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രൻ എന്നിവരാണ് ആത്മഹത്യ ചെയ്തത്. അതേസമയം, തങ്ങളുടെ അമ്മയെ ഒരു നോക്ക് കാണാനായി ആയിരകണക്കിനാളുകളാണ് രാജാജി ഹാളിന് പുറത്ത് തടിച്ചുകൂടിയിട്ടുള്ളത്. ഹാളിന്റെ നാല് കവാടങ്ങളും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. രാജാജി ഹാളിന്റെ പടിക്കെട്ടുകളില്‍ എഐഎഡിഎംകെ എംഎല്‍എമാര്‍ ഇരിക്കുകയാണ്. നിരവധി പ്രവര്‍ത്തകര്‍ ജയലളിതയുടെ ഭൗതിക ശരീരം അവസാനമായി ഒരുനോക്ക് കാണാന്‍ മുറവിളി കൂട്ടുകയാണ്. വൈകിട്ടു നാല് വരെ നീളുന്ന പൊതുദര്‍ശനത്തിനു ശേഷം…
Read MoreDay: 6 December 2016
പനീര്‍ ശെല്‍വം തമിഴ്നാട് മുഖ്യമന്തിയായി ചുമതലയേറ്റു.
ചെന്നൈ: നിലവിലെ ധനമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ. പനീര്‍സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. പനീര്‍ സെല്‍വത്തെ മുഖ്യമന്ത്രിയായി രാത്രി വൈകി ചേര്‍ന്ന എഐഡിഎഎംകെ എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ജയലളിതയുടെ മരണ വാര്‍ത്ത പുറത്ത് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പനീര്‍ സെല്‍വം മുഖ്യമന്ത്രിയായി ചുമതലയേറ്റു. പുതിയ 15 അംഗ മന്ത്രിസഭയാണ് പുതിയതായി ചുമതലയേറ്റത്. രാജ്ഭവനില്‍ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്കായുള്ള നടപടികള്‍ 12 മണിയോടെ തന്നെ ആരംഭിച്ചിരുന്നു. അപ്പോളാ ആശുപത്രി അധികൃതര്‍ ജയലളിതയുടെ മരണ വിവരം പുറത്തറിയിച്ച അപ്പോള്‍ തന്നെ എഐഎഡിഎംകെ എംഎല്‍എമാരെല്ലാം രാജ്ഭവനില്‍ എത്തിച്ചേര്‍ന്നതായാണ് വിവരം.…
Read Moreജയലളിത ഓർമയായി;പ്രധാനമന്ത്രി ചെന്നൈലേക്ക് തിരിച്ചു.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത(68) അന്തരിച്ചു . അപ്പോളോ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം . ഞായറാഴ്ച വൈകിട്ടാണ് ജയലളിതക്ക് ഹൃദയസ്തംഭനം ഉണ്ടായത് . അതിനുശേഷം നില അതീവ ഗുരുതരമായിരുന്നു . പനിയെ തുടർന്ന് സെപ്തംബർ 22നാണ് ജയലളിതയെ ആദ്യം ആശുപത്രിയിലാക്കിയത് . അപ്പോള്‍ മുതല്‍ തന്നെ തമിഴ്നാട്ടിലും കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. ജയലളിതയുടെ ജീവന്‍ നില നിര്‍ത്താന്‍ പരമാവധി ശ്രമിച്ചുവെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മൂന്ന് പാരഗ്രാഫിലുള്ള വാര്‍ത്താകുറിപ്പില്‍ ജയലളിതക്ക്…
Read More