മലയാളത്തിലെ പുലിമുരുകനും തെലുങ്കിലെ രണ്ട് സിനിമകളടക്കമുള്ള വിജയചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ വീണ്ടും അന്യഭാഷയിലേക്കെന്ന് സൂചന. അടുത്തതായി കന്നഡ ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കാനൊരുങ്ങുന്നത്. കന്നഡ സൂപ്പർതാരം ഉപേന്ദ്രയ്ക്കൊപ്പമെത്തുന്ന ചിത്രത്തിന് കണ്ണേശ്വര എന്നാണ് പേരിട്ടിരിക്കുന്നത്. നാഗണ്ണയാണ് സംവിധാനം.
വേദികയാണ് നായികയാവുന്നത്. കന്നഡയ്ക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്.അടുത്ത വർഷം ആദ്യത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും. നാഗണ്ണ ഉപേന്ദ്ര കൂട്ടുകെട്ടിൽ കന്നഡയിൽ ഒട്ടേറേ ഹിറ്റ് ചിത്രങ്ങൾ പിറന്നിട്ടുണ്ട്. കുടുംബ ,ഗൗരമ്മ എന്നിവയാണ് അവയിൽ ചിലത്.
അക്ഷയ് കുമാറും മനോജ് വാജ്പീയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിന്ദിചിത്രം സ്പെഷ്യൽ 26ന്റെ റീമേക്കാവും കണ്ണേശ്വരയെന്ന് നേരത്തേ കന്നഡ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് റീമേക്കല്ലെന്നും താൻ സ്വതന്ത്രമായി ചെയ്യുന്ന ആദ്യ സൃഷ്ടിയാണിതെന്നും നാഗണ്ണ പറയുന്നു.
ചന്ദ്രശേഖർ യെലട്ടി സംവിധാനം ചെയ്ത മനമന്ദ, ജൂനിയർ എൻടിആറിനൊപ്പം കൊരട്ടല ശിവയുടെ സംവിധാനത്തിൽ എത്തിയ ജനതാ ഗ്യാരേജ് എന്നിവയാണ് മോഹൻലാലിന്റേതായി അടുത്തിടെ എത്തിയ തെലുങ്ക് ചിത്രങ്ങൾ. ഇതിൽ മനമന്ദ ശ്രദ്ധിക്കപ്പെട്ടപ്പോൾ ജനതാ ഗ്യാരേജ് ഈ വർഷം തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റാണ്.
2015 ല്‍ പുറത്തിറങ്ങിയ “മൈത്രി” ആണ് മോഹന്‍ ലാലിന്റെ ആദ്യത്തെ കന്നഡ സിനിമ,കുട്ടികള്‍ കുട്ടികള്‍ക്കിടയില്‍ നടക്കുന്ന കുറ്റ കൃത്യവും അതുമായി ബന്ധപ്പെട്ടു നടക്കുന്ന സാമൂഹിക പരിതസ്ഥിതിയും ചര്‍ച്ച ചെയ്ത സിനിമയില്‍ പുനിത് രാജകുമാര്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.ഒരു ഡി ആര് ഡി യോ ഉദ്യോഗസ്ഥന്റെ വേഷം അഭിനയിച്ച മോഹന്‍ലാല്‍ തന്നെയാണ് കന്നഡ ഭാഷയില്‍ ഡബ്ബിംഗ് ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.