ബെംഗളൂരു :കർണാടക ആർ ടി സിയുടെ അഡ്വാൻസ്ഡ് റിസർവേഷൻ ഇനി 30 ദിവസം മുൻപേ തന്നെ നടത്താം. നിലവിൽ ഇത് 15 ദിവസമായിരുന്നു. ഇന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.
15 ദിവസം എന്നത് ഒരു ചെറിയ സമയമായതുകൊണ്ടും പ്രത്യേകിച്ച് ദസറ ദീപാവലി പോലുള്ള ഉൽസവ സമയങ്ങൾ വരുമ്പോൾ പലരും സ്വകാര്യ ബസുകളിൽ സീറ്റ് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.അതു കൊണ്ടു തന്നെ നല്ല സർവ്വീസ് നൽകുന്ന കർണാടക ആർ ടി സിക്കു പോലും വരുമാന നഷ്ടമാണ് ഫലം. ഇപ്പോൾ 30 ദിവസമാക്കുമ്പോൾ വളരെ മുൻപു തന്നെ യാത്രകൾ പ്ലാൻ ചെയ്യാനുള്ള സമയം ലഭിക്കുന്നു.
കേരള ആർ ടി സി യുടെ ബുക്കിംഗ് 30 ദിവസം മുൻപാണ് ആരംഭിക്കുന്നത്.