ബെന്ഗളൂരു: ഓണവും കാവേരിവിഷയവും ഒന്നിച്ചുവന്നതോട് കൂടി സ്വകാര്യ കമ്പനികളുടെ കഴുത്തറപ്പന്‍ നടപടികള്‍ ഒന്നും ശരിക്ക് നടന്നില്ല.ഓണത്തിന്റെ തിരക്ക് തുടങ്ങിയ വെള്ളിയാഴ്ച ജനങ്ങളെ കൊള്ളയടിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് കാവേരി സംഘര്‍ഷത്തിന്റെ ഉച്ചസ്ഥായിയില്‍ കേരളത്തിലേക്ക് ബസുകള്‍ അയക്കാന്‍ സ്വകാര്യ ബസുകര്ക്ക് കഴിഞ്ഞില്ല എനു മാത്രമാല്ല.പ്രതീക്ഷിച്ച ഒരു ലാഭവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.അത് തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമമാണെന്ന് തോന്നുന്നു പൂജ അവധിയുടെ ബസ് ചാര്‍ജ് കേള്‍ക്കുമ്പോള്‍ തോന്നുന്നത്.
ഏറണാകുളതെക്ക് 2800 രൂപ,തിരുവനന്തപുരതെക്ക് 2400രൂപ കോഴിക്കോട്ടേക്ക് 2150 രൂപ കണ്ണൂരിലേക്ക് 1500 രൂപ ,സാധാരണ വിലയേക്കാള്‍ രണ്ടു മടങ്ങാണ് ഈ വിലകള്‍.സാധാരണത്തെ പോലെ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാതെ ഇന്ത്യന്‍ റെയില്‍വേ യും സഹായിച്ചു.ഇതുവരെ പ്രഖ്യാപിച്ച കര്‍ണാടക ആര് ടീ സിയുടെയും ബൂകിംഗ് ആരംഭിച്ചിട്ടില്ല.തമിഴ് നാടിലൂടെ യുള്ള കര്‍ണാടക ബസുകളുടെ സര്‍വീസുകള്‍ ഇനിയും പുനസ്ഥാപിച്ചിട്ടില്ല.അതുകൊണ്ട് ഇതും അനിശ്ചിതത്ത്വതില് ആണ് .
ആകെയുള്ള ഒരു പ്രതീക്ഷ തത്കാല്‍ എന്നാ പേരില്‍ 10% സീറ്റുകള്‍ ഒരു ദിവസം മുന്‍പ് മാത്രമാണ് കേരള ആര് ടീ സി ബൂകിംഗ് ആരംഭികുന്നത്.പൂജ അവധിക്കു പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇതൊന്നു ശ്രമിച്ചു നോക്കാവുന്നതാണ്.
കേരള ആര് ടീ സി:
ബന്ടപ്പെടണ്ട നമ്പര്‍ :
ശാന്തി നഗര്‍ : 080-22221755
മജെസ്റ്റിക് :+91 9483519508
സാറ്റലയിറ്റ് ബസ് സ്റ്റാന്റ് : 080-26756666
ബൂകിംഗ് വെബ്സൈറ്റ് : http://www.ksrtconline.com/KERALAOnline/
കര്‍ണാടക ആര് ടീസി :
ബന്ടപ്പെടെണ്ട നമ്പര്‍ :080-49596666
ബൂകിംഗ് വെബ്സൈറ്റ് : http://www.ksrtc.in/oprs-web/
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.