പി വി സിന്ധുവിന് തോൽവി. ഇന്ത്യക്ക് ആദ്യ വെള്ളി മെഡൽ.

റിയോ ഡി ജനീറോ: ഇത് വെറുംവെള്ളിയല്ല, വജ്രത്തിളക്കമുള്ള ഒന്നാനന്തരം രജത മെഡല്‍. ഒളിംപിക്‌സ് ബാഡ്‌മിന്റണ്‍ വനിതാ ഫൈനലില്‍ തോറ്റെങ്കിലും ഒരു ജനതയുടെ ആകെ അഭിമാനമായി മാറിയിരിക്കുകയാണ് പി വി സിന്ധു. ഒളിംപിക്‌സ് ചരിത്രത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഹൈദരാബാദുകാരി പി വി സിന്ധു മാറി. ഒന്നാം റാങ്കുരാരി സ്‌പെയിനിന്റെ കരോലിന മാരിനെതിരെ നല്ല പോരാട്ടം കാഴ്‌ചവെച്ചാണ് സിന്ധു അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം നഷ്‌ടമായെങ്കിലും അടുത്ത രണ്ടു ഗെയിമും സ്വന്തമാക്കിയ കരോലിന മാരിന്‍ സ്വര്‍ണം നേടി. സ്‌കോര്‍- 21-19, 12-21,…

Read More

അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ ; ഇടവേളക്കു ശേഷം നടപടികള്‍ തുടരുന്നു; വമ്പന്മാരും പൊളിച്ചടുക്കൽ ഭീഷണിയിൽ

ബെന്ഗലുരു: ഇടവേളക്കു ശേഷം ആരംഭിച്ച അനധികൃത കൈയേറ്റ ഒഴിപ്പിക്കല്‍ കനത്ത  പ്രതിഷേധനങ്ങള്‍ക്ക് നടുവിലും ബി.ബി.എം.പി.തുടരുന്നു. കെട്ടിടങ്ങള്‍ ഒഴിഞ്ഞു പോകാന്‍ സമയം ആവശ്യപെട്ട് നാട്ടുകാര് തെറ്റായി മാര്ക്ക് ചെയ്താണ് ബി.ബി.എം.പി കൈയേറ്റ ഒഴിപ്പിക്കല് നടപടികള് നടത്തുന്നതെന്ന് ആരോപിച്ചു. ഹരളുരുവില് ഡ്രൈനേജിന്റെ മുകളില് അനധികൃതമായി നിര്മിക്കപ്പെട്ട “പുർവ സ്കൈടേല്” കെട്ടിട ത്തിന്റെ ചുറ്റുമതിൽ ബുൾഡോസർ ഉപയോഗിച്ച് തകര്ത്തു.നിര്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഡ്രൈനേജിന്റെ മുകളിലാണ് അനധികൃതമയി നിര്മ്മിച്ചത് എന്ന് അന്വേഷണത്തില് കണ്ടത്തിയതിനെ തുടര്ന്ന് മതില് പൊളിച്ചു കളയാന് തീരുമാനിക്കുകയായിരിന്നു എന്ന് മേയർ മഞ്ചുനാഥ റെഡി  അറിയിച്ചു. ലാൽ…

Read More

തച്ചങ്കരിയെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തു നിന്നും നീക്കി

ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ നീക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഗതാഗതമന്ത്രിയുമായി ശീത സമരത്തിലായ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കെതിരെ മന്ത്രിയും, എന്‍സിപിയും ശക്തമായി രംഗത്തെത്തിയതോടെ സ്ഥാനം തെറിക്കുകയായിരുന്നു

Read More

നര്‍സിങിന് മത്സരിക്കാനാവില്ല: നാലു വര്‍ഷം വിലക്ക്

ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന് നാലു വര്‍ഷം വിലക്ക്. ഉത്തേജക മരുന്ന് വിവാദത്തില്‍ നര്‍സിംഗിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി  നല്‍കിയ അപ്പീല്‍ രാജ്യാന്തര കോടതി അംഗീകരിച്ചു. വിധി വന്നതോടെ ഇന്ന് നടക്കുന്ന 74 കിലോ ഗ്രാം ഒളിമ്ബിക്് ഗുസ്തിയില്‍ നര്‍സിങിന് മത്സരിക്കാനാവില്ല.

Read More

സാക്ഷിക്കും സിന്ധുവിനും ഖേല്‍രത്ന

റിയോ ഒളിമ്ബിക്സില്‍ മെഡല്‍ നേടിയ സാക്ഷി മാലിക്കിനും പി.വി.സിന്ധുവിനും ഖേല്‍രത്ന പുരസ്കാരം നല്‍കാന്‍ കായിക മന്ത്രാലയത്തിന്റെ തീരുമാനം. ഒളിപിംക്സ് മെഡല്‍ നേടുന്നവര്‍ക്കും ഖേല്‍രത്ന പുരസ്കാരം നല്‍കാറുണ്ടെന്നും കായിക മന്ത്രാലയം വ്യക്തമാക്കി.സാക്ഷി മാലിക്കിലൂടെയാണ് 2016 റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍. പി.വി.സിന്ധു വനിതകളുടെ ബാഡ്മിന്റണില്‍ ഫൈനലിലെത്തിയിരിക്കുന്നു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ജയിച്ചാലും പരാജയപ്പെട്ടാലും സിന്ധുവിന് മെഡല്‍ സ്വന്തമാകും.

Read More

സെപ്റ്റംബർ 2 വെള്ളിയാഴ്ചയിലേക്ക് നാട്ടിൽ പോകാൻ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടോ? ഇത് വായിക്കാൻ മറക്കേണ്ട.

ബെംഗളൂരു: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ യൂണിയനുകൾ ഈ വരുന്ന സെപ്റ്റംബർ രണ്ടാം തീയതി തീരുമാനിച്ചിട്ടുള്ള  രാജ്യവ്യാപക തൊഴിലാളി സമരം സംസ്ഥാനാന്തര ബസ് സർവ്വീസുകളെ ബാധിച്ചേക്കും. പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെന്നറിയിച്ച്  യൂണിയനുകൾ കർണാടക   ആർ ടീ സി മാനേജിംഗ്  ഡയറക്ടർക്ക് കത്ത് നൽകി. എന്നാൽ ഇതേ ദിവസത്തേക്കുള്ള ബുക്കിംഗ് കർണാടക കേരള ആർ ടീ സി കൾ തുടരുന്നുമുണ്ട്. വെള്ളിയാഴ്ചയായതിനാൽ വളരെയധികം തിരക്കുള്ള ദിവസമാണ്. പണിമുടക്കിൽ നിന്നും തൊഴിലാളികൾ പിൻമാറാത്ത സാഹചര്യത്തിൽ സെപ്റ്റംബർ ഒന്നാം തീയതി മുതലുള്ള  സംസ്ഥാനാന്തര സർവ്വീസുകളെ…

Read More

ആംനെസ്റ്റിക്ക് എതിരെയുള്ള പ്രക്ഷോപം കടുപ്പിച്ച് എ.ബി.വി.പി; പ്രക്ഷോഭം പടരുന്നു; ആസാദി മുദ്രാവാക്യം ഉയർന്നു എന്ന് കമ്മീഷണർ; അന്വേഷണം പൂർത്തിയാക്കാതെ അറസ്റ്റില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കാശ്മീർ ചർച്ചക്കിടെ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ  മുഴങ്ങിയ സംഭവത്തിൽ ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ പ്രവർത്തകരെ  അറസ്റ്റ് ചെയ്യണമെന്നും, കേസ് എൻ ഐ എ ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം  സംസ്ഥാനമെങ്ങും രൂക്ഷമാകുന്നു. നഗരത്തിൽ മാത്രമല്ല കോലാർ ബെലഗാവി തുടങ്ങിയ സ്ഥലങ്ങളിലും പ്രക്ഷോഭം തുടരുന്നു. എന്നാൽ പരിപാടി അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പായി ആസാദി മുദ്രാവാക്യം ഉയർന്നതായി സിറ്റി പോലീസ് കമ്മിഷണർ തന്റെ വാർത്താകുറിപ്പിൽ  അറിയിച്ചു. അന്വേഷണം പൂർത്തിയാകാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

Read More

കേന്ദ്ര സർക്കാറിന്റെ ജനറം പദ്ധതിയിൽ ; 637 പുതുപുത്തൻ സിറ്റി ബസുകൾ നിരത്തിൽ.

ബെംഗളൂരു : കർണാടക ആർ .ടി.സിയുടെ  പുതിയ സിറ്റി ബസുകളുടെ ഉൽഘാടനം ഇന്നലെ രാവിലെ പത്തു മണിക്ക് വിധാൻ സൗധയിൽ മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ നിർവ്വഹിച്ചു. കേന്ദ്ര സർക്കാറിന്റെ ജനറം പദ്ധതിയിൽ ഉൾപ്പെടുത്തി 637 ബസുകളാണ് സംസ്ഥാനത്തിന് അനുവദിച്ചത്. യാത്രക്കാരുടെ  സുരക്ഷക്കായി സിസിടിവി കാമറകൾ, എൽ ഇ ഡി ഡിസ്പ്ലെ ,പാനിക് ബട്ടൺ , ഓട്ടോമാറ്റിക് ഡോർ, ഭിന്നശേഷിക്കാർക്ക് വേണ്ടി റാംപ് എന്നീ സൗകര്യങ്ങൾ ഉള്ളവയാണ് ഈ ബസുകൾ .

Read More

200 മീറ്ററിലും ബോൾട്ട് തന്നെ താരം

റിയോ : ലോകത്തിലെ ഏറ്റവും വേഗത കൂടിയ മനുഷ്യനായ ജമൈക്കയുടെ ഉസൈൻ ബോൾട്ടിന് 200 മീറ്ററിലും സ്വർണം.19.78 സെക്കന്റിലാണ് ഉസെൻ ബോൾട്ട് 200 മീറ്റർ പുർത്തിയാക്കിയത് ,രണ്ടാം സ്ഥാനം നേടിയ കാനഡയുടെ ആന്ദ്രേഡി ഗ്രാസേ 20.02 സെക്കന്റ് എടുത്തു വെള്ളി നേടി.

Read More
Click Here to Follow Us