ലോസ്ആഞ്ചലസ്: സുപ്രസിദ്ധ ബോളിവുഡ് താരം ഷാരൂക്ഖാനെ അമേരിക്കയിലെ ലോസ് ആഞ്ചലസ് എയർപോർട്ടിൽ എമിഗ്രേഷൻ ചുമതലയുള്ള ഓഫീസർമാർ തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം.താരം തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ്.
2009 ൽ അമേരിക്കയിലെ ന്യൂവാർക്ക് വിമാന താവളത്തിലും 2012ൽ ന്യൂയോർക്ക് വിമാനത്താവളത്തിലും അദ്ദേഹത്തെ തടഞ്ഞത് വിവാദമായിരുന്നു. ഒരു ഘട്ടത്തിൽ ഇനി അമേരിക്കയിലേക്കില്ല എന്നും താരം സൂചിപ്പിച്ചിരുന്നു.
ഷാരൂക്ഖാനെ യു.എസ് എയർപോർട്ടിൽ വീണ്ടും തടഞ്ഞു
