ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട മുഹമ്മദ് അസ്ലം വെട്ടേറ്റ് മരിച്ചു.

തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട മുഹമ്മദ് അസ്ലമിനു വെട്ടേറ്റു. നാദാപുരത്തേക്കു ബൈക്കില്‍ പോകുമ്ബോള്‍ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുകൈയ്ക്കും മുഖത്തും ഗുരുതര പരുക്കേറ്റ അസ്ലമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് അസ്ലം മരിച്ചതായാണ് ഏറ്റവും പുതിയ വിവരം .  

Read More

ഒളിമ്പിക്സ് അമ്പെയ്ത്ത് : അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

ഒളിമ്പിക്സ് അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്. ദക്ഷിണ കൊറിയയുടെ ലീ സുങ് യുന്നിനോടാണ് ദാസ് പരാജയപ്പെട്ടത്.

Read More

മലയാളികളെ പുകഴ്ത്തിയ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മലയാളികളെ  പുകഴ്ത്തിയ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞ്  മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഒരു മലയാളി എന്ന നിലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളുടെ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് പോലെ കേരളം എന്നും ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക വഴി വിവിധ രാജ്യക്കാരിലും മതങ്ങളുടെ ഇടയിലും മലയാളികള്‍ പ്രിയപ്പെട്ടവരാകുന്നു. കേരളത്തിന്റെ ചരിത്രവും സമരപോരാട്ടങ്ങളും വിവരിച്ചാണ് പിണറായി കട് ജുവിന് നന്ദി പറഞ്ഞ് വാക്കുകള്‍ അവസാനിപ്പിക്കുന്നത് .

Read More

മലയാളികള്‍ക്ക് പ്രതീക്ഷയേകി തലശ്ശേരി- മൈസുരു റെയില്‍വേ ലൈനിനു വീണ്ടും ജീവന്‍ വക്കുന്നു.

മൈസുരു:തലശ്ശേരി-മൈസുരു റെയില്‍വേ ലൈന്‍ നിര്‍മാണത്തിനായി വീണ്ടും സര്‍വേ നടത്താന്‍ ഉത്തരവിട്ടുവെന്ന് റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹൈന്‍ ലോക്സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചു. നേരത്തെ നടത്തിയ സര്‍വെയില്‍ 300 കിലോമീറ്റര്‍ വരുന്ന ലൈന്‍ ലാഭകരമല്ല എന്നാണ് കണ്ടത്, 2013 മെയില്‍ നടത്തിയ സര്‍വേ പ്രകാരം കുടക് വഴി ഈ ലൈന്‍ പണിയുന്നതിന് 3779 കോടിരൂപ ആണ് ചെലവ് കണക്കാക്കിയിരുന്നത് വയനാട് വഴി പണിയുമ്പോള്‍ 3209 കോടിയും.പക്ഷെ രണ്ടു വഴി നിര്‍മാണം നടത്തിയാലും വരുമാനം വളരെ കുറവായിരിക്കും എന്ന് കണ്ടെത്തിയിരുന്നു.സംസ്ഥാനത്ത് നിന്ന് ആവശ്യം ഉയരുകയും നിവേദനങ്ങള്‍ നല്‍കുകയും…

Read More

മൈസുരു ചാമുണ്ടി ഹില്‍സില്‍ സെല്‍ഫി എടുത്താല്‍ പണി പാളും !!

മൈസുരു : ചാമുണ്ടിഹില്‍സ് സംസ്ഥാനത്തെ ആദ്യത്തെ സെല്ഫി നിരോധിത മേഖല ആകുന്നു.മൈസുരു നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ ഉള്ള ചാമുണ്ടി ഹില്സിലേക്ക് നൂറുകണക്കിന് വിശ്വാസികളും വിനോദ സഞ്ചാരികളും ആണ് ദിവസവും വരുന്നത്.മലമുകളില്‍ നിന്നും മൈസുരു നഗരക്കാഴ്ച കാണാന്‍ എത്തുന്ന യുവാക്കള്‍ അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് മൈസുരു സിറ്റി പോലീസ് കര്‍ശന നടപടികളുമായി രംഗത്തെത്തിയത്. മലമുകളിലേക്കുള്ള റോഡിന്‍റെ പാര്ശ്വഭിത്തിയിലും മറ്റും നിന്ന് സെല്ഫിയെടുക്കുന്നതിനു പുറമേ ബൈക്കില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും ഈയിടെയായി വര്‍ധിച്ച സാഹചര്യത്തില്‍ ആണ് നിരോധനമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.സെല്ഫി…

Read More

“പൊളിച്ചടുക്കല്‍”എഴാം ദിവസത്തിലേക്ക്;ലെഫ്റ്റ്:കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിനു വേറെ സൈറ്റ് നല്‍ക്കാന്‍ തയ്യാറെന്ന് അഭ്യന്തരമന്ത്രി.

ബെന്ഗലൂരു : കയ്യേറ്റം ഒഴിപ്പിക്കുക എന്നാ ലക്ഷ്യത്തോടെ നടക്കുന്ന കെട്ടിടം പൊളിക്കല്‍ നടപടികള്‍ ഏഴാം ദിവസത്തിലേക്ക് കടന്നു.അതിനിടയില്‍ പത്താന്‍കോട് ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ ലെഫ്റ്റ്; കേണല്‍ നിരഞ്ജന്റെ വീട് ബി ബി എം പി അധികൃതര്‍ മാര്‍ക്ക്‌ ചെയ്തത് വിവാദമായി.കഴിഞ്ഞ ദിവസം വീടിന്റെ ചുറ്റുമതില്‍ ബി.ബി.എം.പി.അധികൃതര്‍ പൊളിച്ചു കളഞ്ഞു.വീടിന്റെ രണ്ടു പില്ലെറുകള്‍ കൂടി പൊളിച്ചു മാറ്റാന്‍ ആണ് അധികൃതരുടെ പരിപാടി. വിഷയം വിവാദമായതിനെ തുടര്‍ന്ന് നിരന്ജനും കുടുംബത്തിനും പുതിയ സൈറ്റ് അനുവദിച്ചു കൊടുക്കാമെന്ന് അഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു,പക്ഷെ ഇപ്പോള്‍ തീരുമാനിച്ച ഭാഗങ്ങള്‍ പോളിക്കതിരിക്കാനാകില്ല. ഒരു…

Read More

ഗാലക്സി നോട്ട് 7 ;ബുക്കിംഗ് അഗസ്റ്റ് 22 നു ആരംഭിക്കും;

വില 59900 രൂപ മാത്രം ; ഫിന്ഗര്‍ പ്രിന്റ്‌ സ്കാനര്‍,ഐറിസ് സ്കാനര്‍ ,2560X1440 പിക്‌സല്‍ റിസൊല്യുഷന്‍.. സാംസങിന്റെ ഫാബ്‌ലറ്റ് നിരയിലെ ഏറ്റവും പുതിയ മോഡല്‍ ഗാലക്‌സി നോട്ട് 7 ( Galaxy Note 7 ) ഇന്ത്യയില്‍ അവതരിപ്പിച്ചു. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള നോട്ട് 7 മോഡലിന് 59,900 രൂപയാണ് വില.  ആഗസ്ത് 22 മുതല്‍ 30 വരെ ഗാലക്‌സി നോട്ട് 7 ന്റെ മുന്‍കൂര്‍ ബുക്കിങ് നടക്കും. ബുക്ക് ചെയ്യുന്നവര്‍ക്ക് സപ്തംബര്‍ രണ്ടുമുതല്‍ ഫോണ്‍ ലഭിച്ചുതുടങ്ങും.  റിലയന്‍സ് 4ജി നെറ്റ്‌വര്‍ക്കുമായി സഹകരിച്ചുകൊണ്ട്…

Read More

ഐ എസ് ഐ എസ് സ്ഥാപിച്ചത് ഒബാമയും ഹിലാരിയും ചേര്‍ന്ന് ;പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ട്രംപ് തകര്‍ക്കുന്നു.

ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപകന്‍ ഒബാമയാണെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഹിലരി ക്ലിന്റണ്‍ സഹ സ്ഥാപകയാണെന്നും ട്രംപ് പറഞ്ഞു. ഫ്ളോറിഡയിലെ സണ്‍റൈസില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്. ഹിലരി ക്ലിന്റണ്‍ ഐഎസ്ന്റെ സ്ഥാപകയാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് ഫ്ളോറിഡയില്‍ പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒബാമയ്ക്കെതിരെയും ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജൂണില്‍ ഒര്‍ലാന്‍ഡോയിലെ നിശാക്ലബ്ബില്‍ വെടിവെയ്പ് ഉണ്ടായപ്പോള്‍ ഒബാമ മുസ്ലിമാണെന്നും തീവ്രവാദികളെ സംരക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഡൊണാള്‍ഡ് ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉന്നതര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.…

Read More

ബി.ബി.എം.പി.യുടെ “പൊളിച്ചടുക്കൽ” തുടരുന്നു; പത്താൻ കോട്ടിൽ വീരമൃത്യുവരിച്ച ലഫ്.കേണൽ നിരഞ്ജന്റെ വീടിലും കൈവച്ചു;മറ്റാരോ ചെയ്ത അഴിമതിക്കും കെടുകാര്യസ്ഥതക്കും സ്വന്തം വിയർപ്പു നൽകേണ്ടി വരുന്ന ആയിരത്തോളം നികുതി ദായകർ പെരുവഴിയിൽ.

ബെംഗളൂരു: കഴിഞ്ഞ മാസം 29 ന് ഉണ്ടായ മഴക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ,നഗരത്തിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കാം എന്ന ധാരണയിൽ ബി.ബി.എം.പി (ബൃഹത് ബെംഗളൂരു മഹാനഗര പാലികേ). അടുത്ത രണ്ട് ദിവസത്തിന് ശേഷം പഴയ നീർച്ചാലുകൾക്ക് മുകളിൽ നിർമ്മിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്ന ശ്രമങ്ങൾ ആരംഭിച്ചു. ഇതു വരെ നിരവധി കെട്ടിടങ്ങൾ ഇടിച്ചു നിരത്തി, പത്താൻ കോട്ട് ഭീകരാക്രമണത്തിൽ മരിച്ച ധീരജവാൻ ലഫ്.കേണൽ നിരൻജൻ കുമാറിന്റെ വിദ്യാരണ്യപുരയിലെ ദൊഡ്ഡ ബൊമ്മ സാന്ദ്രയിലുള്ള വീടിന്റെ ചില ഭാഗങ്ങൾ ഇടിച്ചു നിരത്താൻ മാർക്ക് ചെയ്തിരിക്കുകയായിരുന്നു…

Read More

ഷാരൂക്ഖാനെ യു.എസ് എയർപോർട്ടിൽ വീണ്ടും തടഞ്ഞു

ലോസ്ആഞ്ചലസ്: സുപ്രസിദ്ധ ബോളിവുഡ് താരം ഷാരൂക്ഖാനെ അമേരിക്കയിലെ ലോസ് ആഞ്ചലസ് എയർപോർട്ടിൽ എമിഗ്രേഷൻ ചുമതലയുള്ള ഓഫീസർമാർ തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം.താരം തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ്. 2009 ൽ അമേരിക്കയിലെ ന്യൂവാർക്ക് വിമാന താവളത്തിലും 2012ൽ ന്യൂയോർക്ക് വിമാനത്താവളത്തിലും അദ്ദേഹത്തെ തടഞ്ഞത് വിവാദമായിരുന്നു. ഒരു ഘട്ടത്തിൽ ഇനി അമേരിക്കയിലേക്കില്ല എന്നും താരം സൂചിപ്പിച്ചിരുന്നു.

Read More
Click Here to Follow Us