ന്യൂഡൽഹി: ആൻട്രിക്സ് -ദേവാസ് കരാറിലെ അഴിമതിയെക്കുറിച്ച് അന്വോഷിച്ച സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.ഐ.എസ്.ആർ.ഒ യുടെ മുൻ ചെയർമാനും മലയാളിയുമായ ജി മാധവൻ നായരുടെ പേര് കുറ്റപത്രത്തിൽ ഉണ്ട് എന്നാണ് വിവരം.
ചില പ്രത്യേക ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത് എന്ന് മാധവൻ നായർ അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് കുറ്റപത്രം എന്നറിയില്ല. സി.ബി.ഐയെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചു .ഡോ: രാധാകൃഷ്ണൻ സത്യവിരുദ്ധമായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു.കേന്ദ്രം സമഗ്രമായ അന്വേഷണം നടത്തണം. അദ്ദേഹം പറഞ്ഞു .
ജി.മാധവൻ നായർ സ്ഥാനമൊഴിഞ്ഞ ശേഷം ഡോ: രാധാകൃഷ്ണനായിരുന്നു ഐ.എസ്.ആർ.ഒ.ചെയർമാൻ സ്ഥാനത്ത് വന്നത്.
ആൻട്രിക്സ്- ദേവാസ് കരാർ ; സിബിഐ കുറ്റപത്രം സമർപ്പിച്ചു; കുറ്റപത്രത്തിൽ ജി.മാധവൻ നായരുടെ പേരും !
