ബെന്ഗളൂരു: ഒരു വിഭാഗം സാമൂഹിക പ്രവര്‍ത്തകര്‍ മല്ലെശ്വരത്ത് ഉള്ള ഒരു സ്കൂളിന്റെ വളരെ വൃത്തിയില്ലാതെ കിടന്നിരുന്ന ചുറ്റുമതില്‍ ഒന്ന് വൃത്തിയാക്കി എടുക്കാം എന്ന് തീരുമാനിച്ചു.പ്രധാനമന്ത്രിയുടെ സ്വച്ച ഭാരത് കാമ്പൈന്‍ന്റെ ഭാഗം എന്നാ നിലക്ക് ആയിരുന്നു ബി.ബി.എം.പി സ്കൂളിന്റെ ചുറ്റുമതിലില്‍ അവര്‍ കൈവച്ചത്.
എന്നാല്‍ അവരുടെ സേവനങ്ങള്‍ ചെന്നവസാനിച്ചത് പോലിസ് കംപ്ലൈന്റ്റ് ലും!!!,അവിടത്തെ കോര്‍പ്പറേറ്റരും അവരെ അഭിനന്ദിച്ചില്ല എന്ന് മാത്രമല്ല കുറ്റപ്പെടുത്തുകയും ചെയ്തു എന്ന് അവര്‍ പരാതി പറയുന്നു.
വക്കീലായ രക്ഷിത് ശിവരാമന്റെ നേതൃത്വത്തില്‍ ഉള്ള കുറച്ചു പേര് ചേര്‍ന്ന് മേല്‍ പറഞ്ഞ സ്കൂളില്‍ നിന്ന് മതില് വൃത്തിയാക്കാന്‍ ഉള്ള അനുമതി നേടിയെടുത്തതിനു ശേഷം ആണ് ജോലി ആരംഭിച്ചത്.
എന്നാല്‍ അവിടത്തെ ലോക്കല്‍ കോര്‍പ്പറേറ്റര്‍ അത് അന്ഗീകരിച്ചില്ല എന്ന് മാത്രമല്ല സ്കൂളിലെ പ്രധാനാധ്യാപിക മാപ്പെഴുതി നല്‍കാനും നിര്‍ദേശിച്ചു.
സാമൂഹിക പ്രവര്ത്തകന് ആയ ശിവറാം പറയുന്നത് “ഈ സ്ഥലം ഇരുപതു വര്‍ഷമായി വൃത്തിയില്ലാതെ കിടക്കുകയാണ് എന്ന് മാത്രമല്ല പൊതു ശൌചാലയം പോലെ ആണ്,എല്ലാ വേസ്റ്റ് നിക്ഷേപിക്കുന്നതും ഇവിടെയാണ്.ഞങ്ങള്‍ ഇവിടെ വൃത്തിയാക്കാന്‍ തീരുമാനിച്ചു.ഏകദേശം മൂന്ന് ലോഡ് വേസ്റ്റ് ഇവിടെ നിന്നും നീക്കം ചെയ്തു മാത്രമല്ല ചുറ്റുമതില്‍ പെയിന്റ് അടിക്കുകയും ചെയ്തു”
“എന്നാല്‍ കോര്‍പ്പറേറ്റര്‍ പ്രവര്‍ത്തനം നിര്‍ത്തി വക്കാന്‍ പറയുകയും ഞങ്ങള്‍ക്ക് എതിരെ പരാതി നല്‍കുകയും ചെയ്തു ,ആദ്യം ഞങ്ങളെ അനുകൂലിച്ച പ്രധാനഅദ്ധ്യാപിക പോലും ഇപ്പോള്‍ അനുകൂലിക്കുന്നില്ല”
കോര്‍പ്പറേറ്റര്‍ പറയുന്നത് :
“തനിക്കു വേദനിപ്പിക്കുക എന്നാ ലക്ഷ്യം ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ,അഗസ്റ്റ് അവസാനം ഈ സ്കൂളിന്റെ പുതുക്കി പണിയാന്‍ ഉള്ള കരാര്‍ മുന്‍പേ തന്നെ കൊടുത്തു കഴിഞ്ഞിട്ടുണ്ട് ,ഇപ്പോള്‍ ഇവര്‍ ചെയ്യുന്നജോലി കൊണ്ട് സമയ നഷ്ടം മാത്രമാണ് ഉണ്ടാവാന്‍ പോകുന്നത് “
ബി.ബി.എം.പി സ്പെഷ്യല്‍ കമ്മിഷണര്‍ പറയുന്നു: “ഈ സാമൂഹിക പ്രവര്‍ത്തകര്‍ ചെയ്തത് ശ്ലാഘനീയമായ പ്രവൃത്തി ആണ് എന്നാല്‍,ചുറ്റുമതിലിന്റെ നിറം മാറ്റാന്‍ ഉള്ള അവകാശം ആര്‍ക്കും ഇല്ല.എല്ലാ സ്കൂളുകള്‍ക്കും ഒരേ നിറമാണ് വേണ്ടത്”
അങ്ങനെ പണി എടുത്തവര്‍ക്ക് മുട്ടന്‍ പണിയായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.