ജി.എസ്.ടി. ബില്‍ രാജ്യസഭയില്‍ പാസായി.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വളര്‍ച്ചയ്ക്ക് വന്‍ കുതിപ്പേകാന്‍ സഹായിക്കുന്ന ചരക്കു സേവന നികുതി ബില്‍ രാജ്യസഭയില്‍ പാസായി.ധനമന്ത്രി അരുണ്‍ ജെയ്റ്റലി ആണ് രാജ്യസഭയില്‍ സഭയില്‍ ബില്‍ അവതരിപ്പിച്ചത്.ചരിത്രപരമായ ചുവടവയ്പാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി രാജ്യത്തു എല്ലായിടത്തും ഒരേ നികുതി,ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നികുതി എന്നത് ഇനി ഇല്ലാതാകും. ജി.എസ്.ടി. ബില്‍ പാസായതോടെ  രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ ഒന്നര ശതമാനത്തിന്റെ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് കണക്ക്.എ.ഐ.എ.ഡി.എം.കെ .വിട്ടുനിന്നു.മണിബില്‍ ആയി കൊണ്ടുവന്നതിനെ ചിദംബരത്തിന്റെ നേതൃത്വത്തില്‍ എതിര്‍ത്ത്,മണി ബില്ലില്‍ മാറ്റം വരുത്താന്‍ രാജ്യസഭക്ക് അധികാരം ഇല്ല,എന്നാല്‍ എന്നാല്‍ ഫിനാന്‍സ്…

Read More

സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്ബുകളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സഹായവുമായി എംഎ യൂസഫലി.

സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്ബുകളില്‍  കഴിയുന്ന പ്രവാസികള്‍ക്ക് സഹായവുമായി മലയാളി വ്യവസായി എംഎ യൂസഫലി. ഏഴ് മാസമായി ശമ്ബളവും ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതെ കഷ്ടപെടുന്ന സൗദി ഔജര്‍ കമ്ബനിയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായാണ് പ്രമുഖ വ്യവസായി എംഎ യൂസഫലി എത്തിയിരിക്കുന്നത്. തൊഴിലാളികളുടെ അടിയന്തര ആവിശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സഹായം ഇന്ത്യന്‍ അംബാസിഡര്‍ ഡോ അഹമ്മദ് ജാവേദ് മുഖേനെ എത്തിക്കുമെന്ന് യൂസഫലി ഉറപ്പ് നല്‍കി.പട്ടിണിയിലും ദുരിതത്തിലും കഴിയുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസമേകാനായി രണ്ടു ലക്ഷം റിയാലിന്റെ ഭക്ഷ്യ വസ്തുക്കളും മറ്റവശ്യ സാധനങ്ങളും വിതരണം…

Read More

സുഷമ സ്വരാജിനെ ഓർത്ത് നമുക്ക് അഭിമാനിക്കാം. വയലാർ രവിയെക്കുറിച്ച് ഓർത്ത് ലജ്ജിച്ച് തല താഴ്ത്താം; തൊഴിൽ പ്രശ്നം:ആദ്യ വിമാനം നാളെ സൗദിയില്‍ നിന്ന് പുറപ്പെടും

റിയാദ്: തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും ശമ്ബളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കികൊണ്ടുവരാന്‍ നടപടിയായി. ഇന്ത്യക്കാരുമായി ആദ്യ വിമാനം നാളെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും.. മാസങ്ങളായി തൊഴിലും ശമ്ബളവുമില്ലാതെ പതിനായിരത്തിലേറെ ഇന്ത്യക്കാരാണ് സൗദിയില്‍ കഴിയുന്നത്. ഇവരുടെ പ്രശ്നം പരിഹരിക്കുന്നതിന് വി.കെ സിംഗ് ഇന്ന് ജിദ്ദയില്‍ എത്തിയിരുന്നു. സൗദി തൊഴില്‍ മന്ത്രാലയവുമായി സിംഗും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയിരുന്നു

Read More

തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ വിമാനം ഇറങ്ങുന്നതിനിടെ തീപിടിച്ചു

ദുബായില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. ആളപായമില്ല. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ വിമാനം ഇറങ്ങുന്നതിനിടെ ആയിരുന്നു അപകടം. ഉടന്‍ തന്നെ യാത്രക്കാര്‍ അടിയന്തര വാതിലിലൂടെ രക്ഷപ്പെട്ടു. എഞ്ചിനിലുണ്ടായ തീ വിമാനത്തിലേക്കും പടരുകയായിരുന്നു. എമിറേറ്റ്സിന്റെ ഇ.കെ 521 വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന്  രക്ഷപ്പെട്ടത്.

Read More

അങ്ങനെ വി.എസ്.ഭരണപരിഷ്കരണ കമ്മീഷൻ അദ്ധ്യക്ഷനായി. വി എസിനെ അവഗണിച്ചു എന്ന് പറയുന്നവർക്ക് ആശ്വാസം, അധികാരമോഹിയാണെന്ന് പറയുന്നവർക്ക് ദൃഷ്ടാന്തം!

തിരുവനന്തപുരം: മുതിർന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയും മലമ്പുഴ നിയോജക മണ്ഡലം പ്രതിനിധിയുമായ വി.എസ്.അച്ചുതാനന്ദനെ ഭരണ പരിഷ്കരണ കമ്മീഷൻ അദ്ധ്യക്ഷനായി നിയമിച്ചു.ഇന്ന് നടന്ന മന്ത്രി സഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. മറ്റു രണ്ട് അംഗങ്ങൾ കൂടി വി എസി ന്റെ കൂടെ ഈ കമ്മീഷനിൽ ഉണ്ടാകും, മുൻ ചീഫ് സെക്രട്ടെറിമാരായ നീല ഗംഗാധരൻ ,സി.പി. നായർ എന്നിവരാണ് അത്. ഇരട്ടപ്പദവി പ്രശ്നത്തിൽ കുടുങ്ങാതിരിക്കാൻ, കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നിയമ ഭേദഗതി കൊണ്ടു വന്നിരുന്നു. പദവി വൈകുന്നതിൽ വി.എസും അമർഷത്തിലായിരുന്നു. ഒരേ സ്ഥലത്ത് രണ്ടു…

Read More

ട്രംപിനെ വിഡ്ഢിയെന്നു വിളിച്ചു ഒബാമ ,അദ്ദേഹത്തിന്റെ സ്ഥാനാത്ഥിത്വം റിപ്പബ്ലിക്കൻ പാർട്ടി പിൻവലിക്കണം എന്നും ഹുമയൂൺ ഖാന്റെ കുടുംബത്തെ അവഹേളിച്ചതിനു എതിരെയും ഒബാമ

വാഷിംഗ്ടണ്‍; റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രസിഡന്റ് ഒബാമ രംഗത്ത്. യുഎസ് പ്രസിഡന്റാവാന്‍ ട്രംപിനെ കൊള്ളില്ലെന്നും അദ്ദേഹത്തിനുള്ള പിന്തുണ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പിന്‍വലിക്കണമെന്നും ഒബാമ പറഞ്ഞു. അദ്ദേഹം ഓരോ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ്. ട്രംപിന്റെ നിലപാടുകളോടും പ്രസ്താവനകളോടും എതിര്‍പ്പുണെ്ടന്നു പ്രസ്താവിക്കുന്ന റിപ്പബ്‌ളിക്കന്‍ നേതാക്കള്‍ അദ്ദേഹത്തെ തുടര്‍ന്നും പിന്തുണയ്ക്കുന്നതു ശരിയല്ലെന്ന് പത്രസമ്മേളനത്തില്‍ ഒബാമ ചൂണ്ടിക്കാട്ടിഇറാക്കില്‍ കൊല്ലപ്പെട്ട യുഎസ് ആര്‍മി ക്യാപ്റ്റന്‍ ഹുമയുണ്‍ഖാന്റെ കുടുംബത്തെക്കുറിച്ച് ആദരവില്ലാതെ ട്രംപ് സംസാരിച്ചത് ഒട്ടും ശരിയായില്ല. യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യന്‍ മേഖലകളെക്കുറിച്ച് ട്രംപിന് കാര്യമായ ജ്ഞാനമില്ല.

Read More

ഇനി സഖ്യം വേണമെങ്കിൽ മാണി മുൻകൈ എടുത്തു വരട്ടെയെന്നും ജോസ് കെ മാണിയുടെ മന്ത്രിപദം സാങ്കല്പികം മാത്രമാണെന്നും കുമ്മനം

ചരല്‍ക്കുന്ന് ക്യാമ്പിലെ കെ.എം മാണിയുടെ നിലപാട് നിന്നായകമാകുമ്പോൾ ബി ജെ പി നയം കുമ്മനം വ്യക്തമാക്കുന്നു. കെ.എം മാണി മുന്‍കൈയെടുത്താല്‍ മാത്രമേ സഖ്യചര്‍ച്ചകള്‍ക്ക് ഇനി ബിജെപി തയ്യാറുള്ളൂവെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു . ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ സാങ്കല്‍പികം മാത്രമാണെന്നും കുമ്മനം വ്യക്തമാക്കി. . മാണിയെ പലകുറി സ്വാഗതം ചെയ്തെങ്കിലും, ഇനി കേരളാ കോണ്‍ഗ്ര്സ് എമ്മിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍ നീക്കങ്ങള്‍ മതിയെന്ന തീരുമാനത്തിലാണ് ബിജെപി. മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴും ഇത് സംബന്ധിച്ച യാതൊരു നീക്കവും ബിജെപിയുമായി മാണി നടത്തിയിട്ടില്ലെന്ന്…

Read More

ചരക്കു സേവന നികുതി ബില്ല് രാജ്യസഭയിൽ.ഉപഭോക്‌തൃ സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാക്കുന്ന ബില്ലിനായി കോൺഗ്രസ്സും ബി ജെ പിയും കൈകോർക്കുന്നു,മോഡി സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നായി ബില്ല് മാറും

ഡൽഹി: രാജ്യത്ത് ചരക്ക് സേവന നികുതി നിലവിൽ വരുന്നതോടെ കേരളം ഉൾപ്പടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് അത് നേട്ടമാകും. ചരക്ക് സേവന നികുതിയുടെ പരിധിയിൽ നിന്ന് മദ്യം, പുകയില, പെട്രോളിയം ഉല്പന്നങ്ങൾ എന്നിവയെ ഒഴിവാക്കും. അന്തര്‍സംസ്ഥാന വിനിമയങ്ങളിൽ ഉല്പന്ന ങ്ങൾക്കുമേൽ ഒരുശതമാനം നികുതി ചുമത്താനുള്ള വ്യവസ്ഥ ഒഴിവാക്കാൻ കേന്ദ്ര സര്‍ക്കാർ തീരുമാനിച്ചു ഭരണഘടനയുടെ 122-മത്തെ ഭേഗഗതിയിലൂടെയാണ് രാജ്യത്ത് പുതിയ നികുതി സംവിധാനം കൊണ്ടുവരുന്നത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും നികുതുകൾ ഏകീകരിച്ചുകൊണ്ടുള്ള പുതിയ സംവിധാനമാണ് ചരക്ക് സേവന നികുതി. അന്തര്‍സംസ്ഥാന വിനിമയ നികുതികൾ പുതിയ സംവിധാനം വരുമ്പോൾ ദേശീയ…

Read More

മഴക്കല്ലാതെ ആർക്കും ഇനി വിൻഡീസിനെ രക്ഷിക്കാനാകില്ല.നാലു വിക്കറ്റ് നഷ്ടമായി.

കിംഗ്സ്റ്റൺ : ഇന്ത്യക്കെതിരെ യുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിൻഡീസ് പരാജയം ഉറപ്പിച്ചു.നാലാം ദിവസം മഴ മൂലം കളി നിർത്തുമ്പോൾ ആതിഥേയർ 15.5 ഓവറിൽ 48 എന്ന നിലയിൽ ആണ് . രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ വിൻഡീസിന്‌ ഒരു റൺ എടുത്ത രാജേന്ദ്ര ചന്ദ്രികയേ ആദ്യമേ നഷ്ടമായി, ഇഷാന്ത് ശർമ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. 23 റൺസ് എടുത്ത ബ്രാത് വെയ്റ്റിനെ അമിത് മിശ്ര മടക്കി.ഷമിയുടെ പന്തിൽ റൺസ് ഒന്നും  എടുക്കാതെ സാമുവൽസും പവലിയനിൽ എത്തി.20 റൺസെടുത്ത ഡാരെൻ ബ്രാവോയും മടങ്ങി. നേരത്തെ അജിക്യ…

Read More

വ്യാജ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് പണം തട്ടുന്ന സംഘം പിടിയില്‍.

കൊച്ചി: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന നാലംഗസംഘത്തിലെ ഒരാള്‍ കൊച്ചിയില്‍ പിടിയിലായി.ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പുതിയ കാര്‍ഡ് ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. കാസര്‍ഗോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിദ് ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് നാല് വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ പിടിച്ചെടുത്തു. കാര്‍ഡുടമകള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉടമകള്‍ അറിയാതെ മറ്റൊരു യന്ത്രത്തില്‍ കൂടി  കാര്‍ഡ് ഉപയോഗിക്കുകയാണ് ആദ്യം ചെയ്യുക. പണം എടുക്കാതെ കാര്‍ഡിലെ വിവവരങ്ങള്‍ മാത്രം ഇതുവഴി ചോര്‍ത്തും. പിന്നീട് ഈ വിവരങ്ങള്‍ പ്രതികളുടെ കൈവശമുള്ള മറ്റൊരു കാര്‍ഡിലേക്ക്…

Read More
Click Here to Follow Us