ആനേക്കൽ : നന്മ മലയാളീ കൾച്ചറൽ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷങ്ങൾ 2016 ആഗസ്റ് 27 , 28 എന്നീ തീയതികളിൽ വി.ബി.എച്.സി.വൈഭവ, ആനേക്കലിൽ വച്ചു നടത്താൻ കഴിഞ്ഞ ഞായറാഴ്ച (31.07.2016) നടന്ന യോഗത്തില്‍ തീരുമാനിച്ചു. പ്രസ്തുത യോഗത്തില്‍ നന്മ മലയാളീ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജിൻസ് അരവിന്ദ് അധ്യക്ഷനായിരുന്നു.തുടർച്ചയായ നാലാമത്തെ വർഷമാണ് നന്മയുടെ ആഭിമുഖ്യത്തിൽ ചന്ദാപുര-ആനേക്കൽ പ്രദേശങ്ങളിലെ മലയാളികൾക്കായി ഓണാഘോഷങ്ങൾ വിപുലമായ രീതിയിൽ ആഘോഷിക്കുന്നത്.
ആഗസ്ത് 27നു പ്രദേശത്തെ കുട്ടികൾക്കായുള്ള ചിത്ര രചനാ മത്സരം, വി.ബി.എച്.സി.കുടുംബാംഗങ്ങളുടെ കലാപരിപാടികൾ എന്നിവയും, ആഗസ്ത് 28നു ഓണാഘോഷങ്ങളുടെ ഉദ്ഘാടനം, രംഗോലി മത്സരം, ഉറിയടി, വടം വലി തുടങ്ങി വി.ബി.എച്.സി.കുടുംബങ്ങൾക്കും, കുട്ടികൾക്കുമായുള്ള മറ്റു കായിക മത്സരങ്ങൾ എന്നിവയും, കേരളതനിമ വിളിച്ചോതുന്ന കേളി, ചെണ്ടമേളം, തിരുവാതിരകളി, ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണെന്നു പ്രോഗ്രാം ഡയറക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ വിശ്വാസ്.എ.എം അറിയിച്ചു.
വിശദവിവരങ്ങൾക്കു സമീപിക്കുക
1 ) Mr. Viswas.A.M – Programme Director, Onam 2016 (Ph : +91 – 9632240429 )
2 ) Mr. Jins Aravind, President – Nanma Malayalee Cultural Association (Ph : +91 – 9845021035 )
3 ) Mr. Neeraj Panikkar, Secretary – Nanma Malayalee Cultural Association (Ph: +91 – 8762019301 )
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.