ബെംഗളൂരു : 33 വയസുകാരനായ ആർമി മേജറിനെ കാറിൽ നിന്നുംവലിച്ചിറക്കി മർദ്ദിച്ചു.എസ് സി ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോലോജിക്കു സമീപം കാഗ്ഗാദാസപുര മെയിൻ റോഡിലാണ് സംഭവം .ഹരിയാന രെജിസ്ട്രേഷനിലുള്ള തന്റെ കാറിൽ സഞ്ചരിക്കുകയായിരുന്ന മേജറിനെ സൈഡിൽ എത്തിയ ഓട്ടോക്കാരൻ തുറിച്ചുനോക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ ആണ് പ്രശ്നങ്ങളുടെ തുടക്കം .തന്നെ തുറിച്ചു നോക്കിയവരുടെ ഫോട്ടോ എടുത്ത മേജറിന്റെ കാറിന്റെ വിൻഡ് ഷിൽഡ് നശിപ്പിച്ച ഇയാൾ കന്നടയിൽ അസഭ്യം പറഞ്ഞുകൊണ്ടിരുന്നു .ഭാഷ മനസിലാകാത്ത മേജർ പോലീസിൽ പരാതി ചെയ്യുമെന്ന് പറഞ്ഞതോടെ അദ്ദേഹത്തെ കാറിൽ നിന്ന് വലിച്ചിറക്കുകയും മർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നു .ഇത് കണ്ടു വഴിയേ പോയ സംഭവുമായി ബന്ധമില്ലാത്ത ചിലരും ഓട്ടോക്കാരന്റെ പക്ഷം ചേരുകയും ക്രൂരമായി മർദ്ദിക്കുകയും കാറ് നശിപ്പിക്കുന്നതിന് കൂട്ട് നീക്കുകയും ചെയ്തു .സ്പാനർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് മർദ്ദനം നടത്തിയത് .പുറകെ ഉണ്ടായിരുന്ന ടെക്കി മുരളി കാർത്തിക് എന്നയാൾ ആണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇയാൾ മർദ്ദനം തടയാൻ ശ്രമിക്കുകയും അക്രമികളിൽ നിന്ന് മേജറെ രക്ഷിക്കുകയും തുടർന്നു ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു . തുടർന്ന് ബൈപ്പനഹള്ളി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു .40 ഓളം ആൾക്കാർ ഇത് കണ്ടു കൊണ്ട് നിന്നുവെങ്കിലും ആരും പ്രതികരിക്കാൻ തയാറായില്ല .കണ്ടു നിന്നവരുടെ നിർവികാരതയാണ് ഇത്രയും വലിയ അക്രമം നടത്താൻ അക്രമികൾക്ക് പ്രേരണയായത് എന്ന് മുരളി പറയുന്നു .
കേസ് രജിസ്റ്റർ ചെയ്യുകയും അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയും ചെയ്യുന്നു .മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് ഐ പി സി 324 പ്രകാരമുള്ള കേസാണ് ചാർജ് ചെയ്തിരിക്കുന്നത് .ബാംഗ്ലൂർ മിറർ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു....