ബെംഗളൂരു-മൈസൂരു പാതയിൽ നിയമം ലംഘിച്ച് ഇരുചക്രവാഹനം എത്തുന്നു

ബെംഗളൂരു : നിരോധനം മറികടന്ന് ബെംഗളൂരു – മൈസൂരു പാതയിൽ ഇരുചക്ര വാഹനങ്ങൾ പ്രവേശിക്കുന്നു. ബൈക്കുകാർ സർവീസ് റോഡിൽ നിന്ന് പ്രധാനപാതയിലേക്ക് പ്രവേശിക്കുന്നതായാണ് ആരോപണം. രാമനഗര ജില്ലയിലെ ഹൊസദൊഡ്ഡിയിൽ ബൈക്ക് യാത്രക്കാരൻ പാതയിൽ പ്രവേശിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമമായ എക്സിൽ രഘുറാം എന്നയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നിയമം ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് എ.ഡി.ജി.പി. അലോക് കുമാർ അറിയിച്ചു. ഈ മാസം ഒന്നു മുതലാണ് പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ട്രാക്ടറുകൾക്കും നിരോധനമേർപ്പെടുത്തിയത്. വേഗം കുറഞ്ഞ വാഹനങ്ങൾ പാതയിൽ അപകടങ്ങളുണ്ടാക്കിയതിനെത്തുടർന്നാണ് ദേശീയ പാതാ അതോറിറ്റി നിരോധനമേർപ്പെടുത്തിയത്.…

Read More
Click Here to Follow Us