ബെംഗളൂരു: ഗൂഡല്ലൂരിൽ പോലീസ് കോണ്‍സ്റ്റബിളിന്റെ വയര്‍ലെസ് ഹാന്‍ഡ് സെറ്റ് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. ഗൂഡല്ലൂര്‍ കാശീംവയല്‍ സ്വദേശി പ്രശാന്ത് നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഡല്ലൂര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രശേഖര്‍ കാറില്‍ വച്ചിരുന്ന വയര്‍ലെസ് ഹാന്‍ഡ് സെറ്റാണ് കാണാതായത്. പഴയ ബസ് സ്റ്റാന്‍ഡ് സിഗ്‌നലില്‍ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖര്‍. സമീപത്ത് കാറും നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ നിന്നാണ് വയര്‍ലെസ് ഹാന്‍ഡ് സെറ്റ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് മോഷണം. സിസിടിവി ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് യുവാവിനെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.…
Read More