വിജയ്‌ മല്യയുടെ സ്വത്തുകള്‍ കണ്ടുകെട്ടാനൊരുങ്ങി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.

ന്യൂഡല്‍ഹി: കിം​ഗ് ഫി​ഷ​ർ ഉ​ട​മ വിജയ്‌ മല്യയുടെ സ്വത്തുവകകൾ കണ്ടുകെട്ടാനൊരുങ്ങി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കോ​ടി​ക​ൾ ബാ​ങ്കു​ക​ളി​ൽ​ നി​ന്നും വാ​യ്പ​യെ​ടു​ത്തു വിദേശത്തേക്ക് മു​ങ്ങി​യ മ​ല്യ​യ്ക്കെ​തിരെ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ​ച്ച​ട്ട​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 17 ബാ​ങ്കു​ക​ളി​ൽ​ നിന്നുമുള്ള 7000 കോ​ടി രൂ​പ വാ​യ്പ​യും പ​ലി​ശ​യു​മ​ട​ക്കം 9000 കോ​ടി രൂ​പ തി​രി​ച്ച​ട​യ്ക്കാ​തെ ബ്രി​ട്ട​നി​ലേ​ക്കു ക​ട​ന്ന കേ​സി​ൽ 2016 ജൂ​ണി​ൽ വിജയ് മ​ല്യ​യെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നിയമ നടപടികളില്‍ നിന്നും ഒളിച്ചോടി പോകുന്നവരുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുന്ന ക്രിമിനല്‍ പ്രൊസിജിയർ കോഡിന്‍റെ 83 മത്തെ വകുപ്പനുസരിച്ചാണ് ഇഡിയുടെ ഈ നടപടി. കിം​ഗ് ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​ന്…

Read More
Click Here to Follow Us