ബെംഗളൂരു:കര്‍ണാടകയിലെ പുതുവര്‍ഷമായ ഉഗാദി ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്നാശ്യവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്. ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം വ്യാപാരികളെ വിലക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തിയത്. ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതിന് മറുപടിയായാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിജാബ് വിവാദങ്ങൾ ഇനിയും തീരാതെ നിൽക്കുമ്പോൾ അടുത്ത വിവാദത്തിന്റെ ചൂടിലാണ് കർണാടക ഇപ്പോൾ.
Read MoreTag: ugadhi
ഹോളി-ഉഗാധി പൊതു ആഘോഷങ്ങളും സമ്മേളനങ്ങളും അനുവദനീയമല്ല
കോവിഡ് 19 രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് കേസുകൾ വർദ്ധിച് വരുന്ന സാഹചര്യത്തിൽ വരാനിരിക്കുന്നഉഗാഡി, ഹോളി, ഷാബ്–ഇ–ബരാത്ത്, ഗുഡ് ഫ്രൈഡേ, ഈസ്റ്റർ തുടങ്ങിയ ഉത്സവങ്ങളിൽ പൊതുആഘോഷങ്ങൾ, സമ്മേളനങ്ങൾ, സഭകൾ എന്നിവ അനുവദിക്കരുതെന്ന് കർണാടക സർക്കാർ വ്യാഴാഴ്ചഉത്തരവ് പുറപ്പെടുവിച്ചു. വരാനിരിക്കുന്ന ഉത്സവങ്ങളിൽ പൊതുസമ്മേളനങ്ങളും സഭകളും, പാർക്കുകളിലും മാർക്കറ്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും അനുവദിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ ചീഫ് സെക്രട്ടറി പി രവികുമാർ, നിർദേശം നൽകി. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇക്കാര്യത്തിൽ ഫീൽഡ് പ്രവർത്തകരെ വേണ്ടത്രഅറിയിക്കുകയും സംവേദനക്ഷമമാക്കുകയും…
Read More