ചൊവ്വാഴ്ച രണ്ട് ബില്ലുകൾ പാസാക്കി കർണാടക നിയമസഭ

ബെംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെയിൽ (ബിബിഎംപി) എസ്‌സി, എസ്ടി, ഒബിസി എന്നിവർക്ക് 50 ശതമാനത്തിൽ കൂടാത്ത സംവരണം നൽകുന്ന ബിൽ ചൊവ്വാഴ്ച യാതൊരു ചർച്ചയുമില്ലാതെ നിയമസഭ പാസാക്കി. കൂടാതെ, കർണാടക ഗ്രാമ സ്വരാജ് ആൻഡ് പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും പാസാക്കി. ഇത് ഗ്രാമീണ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ജില്ലകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും ആകെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം പരിഷ്കരിക്കും. ജില്ലാപഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടത്തണമെന്ന ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ബില്ലെന്ന് നിയമമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു

Read More
Click Here to Follow Us