ബെംഗളൂരു : ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഷാഹി ഗാർമെന്റ്‌സ് ജംഗ്ഷനിൽ നിന്നാണ് 1.15 ലക്ഷം രൂപ വിലമതിക്കുന്ന വഴിവിളക്കുകളുടെ ഭാഗങ്ങൾ മോഷണം പോയത്. തിങ്കളാഴ്ച സിഗ്നൽ പ്രവർത്തിക്കുന്നില്ലെന്ന് കോൺസ്റ്റബിൾ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് മോഷണം പോലീസ് കണ്ടെത്തിയത്. പരാതിയെ തുടർന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജഗദീശ എസ്. ട്രാഫിക് മാനേജ്‌മെന്റ് സെന്ററിന്റെ സഹായം തേടി.ബാറ്ററി, കൺട്രോളർ, സിഗ്നലിന്റെ മറ്റ് ഭാഗങ്ങൾ എന്നിവ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്.ഞായറാഴ്ച രാത്രി വരെ സിഗ്നൽ പ്രവർത്തിച്ചിരുന്നതായി പൊലീസ് അറിയിച്ചു.ഞായറാഴ്ച രാത്രി 10 മണിക്കും തിങ്കളാഴ്ച…
Read More