ബെംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സുള്ള്യയിലെ ഒരു ക്ഷേത്ര മൈതാനത്ത് ക്രിസ്ത്യാനിയാണെന്ന കാരണത്താൽ ഒരു യുവാവിനെ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് തടഞ്ഞു. ക്ഷേത്ര ഉദ്യോഗസ്ഥനും യുവാക്കളുടെ സംഘവും തമ്മിലുള്ള ആശയവിനിമയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ ഔദ്യോഗികമായ പരാതികളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. സുള്ള്യ താലൂക്കിലെ ജയനഗറിലെ കോരഗജ്ജ ദേവീ ക്ഷേത്രപരിസരത്താണ് ശനിയാഴ്ച സംഭവം അരങ്ങേറിയത്. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളെ ക്ഷേത്ര സമിതി അംഗം പ്രവീൺ എതിർത്തു. അവരുടെ കൂട്ടത്തിൽ ക്രിക്കറ്റ് കളിക്കുന്ന ക്രിസ്ത്യാനിയായ ഒരാളോട്…
Read More