ബെംഗളൂരു: മലയാളി വിദ്യാർത്ഥി അപാർട്മെന്റിന്റെ മുകളിൽ നിന്ന് വീണു മരിച്ചു. തൃശൂർ പാവറട്ടി വട്ടരങ്ങത്ത് വീട്ടിൽ രവീന്ദ്രന്റെ മകൻ രോഹിത് 20 ആണ് മരിച്ചത്. ജെയിൻ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ബിപി നഗറിലെ അപാർട്മെന്റിന്റെ 5 ആം നിലയിൽ നിന്നും വീണാണ് രോഹിത് മരണമടഞ്ഞത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ രോഹിതിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലകറങ്ങിയതാണ് നിലത്തേക്ക് വീഴാനുള്ള കാരണമെന്ന് ആശുപത്രിയിലേക്കുള്ള പോകുന്ന വഴിയിൽ സുഹൃത്തുക്കളോട് രോഹിത് പറഞ്ഞു. മൃതദേഹം കിംസ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖത്തറിലുള്ള…
Read More