ബെംഗളുരു: എച്ച് 1 എൻ 1 പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവുമായി ബിഎംആർസിഎൽ രംഗത്ത്. പനിയുടെ ലക്ഷണങ്ങൾ, ചികിത്സ നടത്തേണ്ട വിധം എന്നിവയെല്ലാം മെട്രോ സ്റ്റേഷനുകളിൽ കന്നഡയിലും ഇംഗ്ലീഷിലും എഴുതി പ്രദർശിപ്പിക്കും. പ്രതിദിനം നാല് ലക്ഷത്തോളം പേർ ഉപയോഗിക്കുന്നതിനാൽ പനി പടർന്ന് പിടിക്കാൻ സാധ്യത മെട്രോസ്റ്രേഷനുകളിൽ അധികമായതിനാലാണ് ഇത്തരമൊരു മുൻകരുതൽ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ബുക്ക് ലറ്റുകളും വിതരണം നടത്തും. ഇതുവരെ എച്ച് 1 എൻ 1 പനി ബാധിച്ച് 17 പേരോളം മരണമടഞ്ഞ സാഹചര്യത്തിലാണ് നടപടി ഊർജിതമാക്കിയത്.
Read MoreTag: spreding
എച്ച് 1എൻ1 ബാധിതരുടെ എണ്ണം ബെംഗളുരുവിൽ ക്രമാതീതമായി വർധിക്കുന്നു
ബെംഗളുരു: എച്ച് 1എൻ1 ബാധിതരുടെ എണ്ണം ബെംഗളുരുവിൽ ക്രമാതീതമായി ഉയരുകയാണ് . 37% വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ 20ലെ കണക്കനുസരിച്ച് 652 പേർകാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ 30 ആയപ്പോഴേക്കും ഇത് 895 ആയി. പനി ബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും പനിയുടെ തീവ്രത കുറയുന്നുണ്ടെന്നു ആരോഗ്യ വകുപ്പ് സ്ഥരീകരിച്ചു.
Read More