ബെംഗളൂരു: ഡീസൽ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, സിറ്റി ബസ് സർവീസുകളെ ബാധിക്കില്ലെന്ന് യാത്രക്കാർക്ക് ഉറപ്പ് നൽകി ബിഎംടിസി. അതേസമയം, ഡീസൽ വില ക്രമാതീതമായി വർധിക്കുന്ന കാര്യം സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കോർപ്പറേഷൻ കൂട്ടിച്ചേർത്തു. വ്യാവസായിക (ബൾക്ക്) ആവശ്യത്തിന് വാങ്ങുന്ന വിഭാഗത്തിൽപ്പെട്ട കോർപ്പറേഷന് വിൽക്കുന്ന ഡീസൽ വില ഇന്ധന സ്റ്റേഷനുകളിൽ ഈടാക്കുന്ന ചില്ലറ വിലയേക്കാൾ 30 രൂപ കൂടുതലാണെന്ന് ബിഎംടിസി മാനേജിംഗ് ഡയറക്ടർ ജി സത്യവതി പറഞ്ഞു. ഇത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read MoreTag: shortage
വേനൽ ചൂടിൽ നഗരത്തിലെ ശുദ്ധജലത്തിനും പൊള്ളുന്ന വില.
ബെംഗളൂരു: വേനൽചൂടേറിയതോടെ ഒരു ടാങ്കർ ശുദ്ധജലത്തിന്റെ വില കുത്തനെ ഉയർത്തി. ശുദ്ധജലത്തിന് കഴിഞ്ഞദിവസം വരെ 500–700 രൂപ വരെ ഈടാക്കിയിരുന്നിടത്താണ് ഒറ്റയടിക്ക് 1,000 രൂപ എന്ന നിരക്കിലേക്ക് ഉയർത്തിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ പൂർണതോതിലാക്കിയതിനാലും ശുദ്ധജലത്തിന്റെ ആവശ്യകത ഉയരാൻ കാരണമായിട്ടുണ്ട്. ബെംഗളൂരു ജലഅതോറിറ്റിയുടെ കാവേരി പൈപ്പ്ലൈൻ ഇല്ലാത്ത മേഖലകളിലാണു ജലക്ഷാമത്തിന് വഴിയൊരുക്കിയത്. കൂടാതെ വീടുകളിലെയും അപ്പാർട്ട്മെന്റുകളിലെയും കുഴൽക്കിണറുകൾ നേരത്തേ വറ്റിയതും ജലക്ഷാമത്തിന്റെ രൂക്ഷത കൂട്ടിയതയും ആളുകൾ പറയുന്നു.
Read More