കൊച്ചി: നടൻ ഷെയ്ൻ നിഗവും സിനിമ നിർമ്മാതാക്കളും തമ്മിലുളള പ്രശ്നം ഒത്തുതീർപ്പായി. താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിലാണ് പ്രശ്നം പരിഹരിച്ചത്. ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും. ഷെയ്നും ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ അറിയിച്ചു. താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. ഇരുവർക്കുമെതിരെ പരാതികൾ ലഭിച്ചതായും സംഘടന വ്യക്തമാക്കിയിരുന്നു.
Read More