കൊച്ചി: ഗസ്റ്റ് ലക്ഷ്ററാകാൻ വ്യാജരേഖ ചമച്ച് പ്രതിക്കൂട്ടിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യായ്ക്കെതിരെ കൂടുതൽ പരാതികളുയരുന്നു. വിദ്യാ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പി.എച്ച്.ഡി. നിയമനം നേടിയത് സംവരണം അട്ടിമറിച്ചെന്ന കണ്ടെത്തലിന്റെ രേഖകൾ പുറത്ത് വന്നു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എസ്സി-എസ്ടി സെല്ലാണ് വിദ്യ അട്ടിമറിച്ചെന്ന് കണ്ടെത്തി. 2020-ലാണ് എസ്സി-എസ്ടി സെൽ സർവകലാശാലയ്ക്ക് ഇത്തരത്തിൽ ഒരു റിപ്പോർട്ട് കൈമാറിയിട്ടുള്ളത്. മഹാരാജാസ് കോളേജിന്റെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ചതിനാണ് ഇപ്പോൾ വിദ്യ പ്രതിക്കൂട്ടിലായിരിക്കുന്നത്. അട്ടപ്പാടി ആർ.ജി.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കഴിഞ്ഞ ആഴ്ച…
Read MoreTag: SFI
എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു.
ഇടുക്കി: കുയിലിമലയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കെ.എസ്.യു – എസ്.എഫ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. കുത്തിയവർ ഓടി രക്ഷപ്പെട്ടു. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More