ട്രിച്ചി: കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്ന് രോഗിയായ എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു. തിരുവെരുമ്പൂര്‍ സ്വദേശിനിയായ സരസ്വതിയാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സരസ്വതി കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരുവെരുമ്പൂരിലെ വീട്ടില്‍ തനിച്ചായിരുന്നു താമസം. രാത്രി കിടക്കാന്‍ നേരത്ത് കത്തിച്ചുവച്ച കൊതുകുതിരിയില്‍ നിന്ന് പുതപ്പിലേക്ക് തീ പടര്‍ന്നത് ഇവര്‍ അറിഞ്ഞില്ല. മുറിയിലാകെ തീ പടര്‍ന്നതോടെ അയല്‍പക്കക്കാര്‍ ഓടിയെത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ ആര്‍ക്കും തീയണയ്ക്കാനായില്ല ഒടുവില്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ചപ്പോഴേക്കും സരസ്വതിക്ക്…
Read More