ബെംഗളൂരു∙ നമ്മ മെട്രോ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്ലാറ്റ്ഫോമുകളിൽ സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 6 ലക്ഷം കടന്നതോടെ സ്റ്റേഷനുകളിൽ തിരക്ക് കൂടുന്ന സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പിഎസ്ഡി സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും സജീവമായത്. പ്ലാറ്റ്ഫോമിൽ നിന്ന് പാളത്തിലേക്ക് വീഴുകയോ ചാടുകയോ ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയികുന്നത്. ചെന്നൈ മെട്രോയിലെ ഭൂഗർഭ സ്റ്റേഷനുകളിലും ഡൽഹി മെട്രോ വിമാനത്താവള പാതയിലും പിഎസ്ഡികളുണ്ട് ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക് കെംപെഗൗഡ ടെർമിനലിൽ തിരക്ക് നിയന്ത്രിക്കാൻ…
Read More