തുടർച്ചയായി സ്കൂളിൽ വരാത്ത പെൺകുട്ടികളുടെ വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണം; നടപടി ശൈശവ വിവാഹം, ബാലവേല, മനുഷ്യ കടത്ത് എന്നിവയിൽ നിന്ന് രക്ഷിച്ച് വിദ്യാഭ്യാസംഉറപ്പ് വരുത്താൻ

ബെം​ഗളുരു: ഇനി മുതൽ ക്ലാസുകളിൽ തുടർച്ചയായി വരാത്ത പെൺകുട്ടികളുടെ വിവരങ്ങൾശിശുക്ഷേമ സമിതിയെ അറിയിക്കേണ്ടതായി വരും. ബാലവേല, മനുഷ്യ കടത്ത്, ശൈശവ വിവാഹം എന്നിവയിൽ നിന്നെല്ലാം കുട്ടികളെ രക്ഷിക്കാനാണ് പുതിയനടപടി. വി​ദ്യാഭ്യാസ വകുപ്പ് ഈ സർക്കുലർ എല്ലാ സ്കൂളുകൾക്കും നൽകി കഴിഞ്ഞു. അതിൻ പ്രകാരം തുടർച്ചയായി ക്ലാസിൽ വരാത്ത എല്ലാ പെൺകുട്ടികളുടെയും വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണം. സ്കൂളിൽ വരാത്ത പെൺകുട്ടികളുടെ കാര്യത്തിൽ 25% ശൈശവ വിവാഹവുമായി ബന്ധപ്പെട്ടാണ് എന്ന് പറയുമ്പോഴാണ് ഇത്തരമൊരു നടപടി എത്രത്തോളം അനിവാര്യമാണെന്ന് ബോധ്യപ്പെടുക.

Read More
Click Here to Follow Us