മുംബൈ: ഗ്രാമപ്രദേശങ്ങളിൽ കുടുംബാസൂത്രണത്തെക്കുറിച്ച് ബോധവൽക്കരണം നടത്താൻ ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന പ്രത്യേക കിറ്റിലെ റബ്ബര്‍കൊണ്ട് തീര്‍ത്ത ലിംഗത്തിന്‍റെ മാതൃക മഹാരാഷ്ട്രയിൽ വന്‍ വിവാദത്തിന് തിരികൊളുത്തി. പരിശീലനത്തിനായി രൂപകൽപ്പന ചെയ്ത കിറ്റിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനനേന്ദ്രിയത്തിന്റെ റബ്ബർ മോഡലുകൾ ഉൾപ്പെടുത്തിയിരുന്നു. പുരുഷ മോഡലിന് പുറമേ, റബ്ബർ കൊണ്ട് നിർമ്മിച്ച ഗർഭപാത്രത്തിന്റെ ഒരു മാതൃകയും ഉണ്ട്. എന്നാൽ പരിശീലകർ കൊണ്ടുവന്ന ജെൻഡർ മോഡൽ അശ്ലീലമാണെന്ന് ഗ്രാമപ്രദേശങ്ങളിലെ ഒരു വിഭാഗം പരാതിപ്പെടുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീടുതോറുമുള്ള ലൈംഗികത, ഗർഭനിരോധനം, വന്ധ്യംകരണം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നത്…
Read More