കൊച്ചി : ആത്മഹത്യാ പ്രേരണകേസിൽ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് മൊയ്ദുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. മാർച്ച് മാസം ഒന്നിനാണ് ദുബായിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ റിഫയെ കണ്ടെത്തുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്തെങ്കിലും ബന്ധുക്കളുടെ പരാതിയിൽ പിന്നീട് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയിരുന്നു . തൂങ്ങി മരണമാണെന്നായിരുന്നു…
Read More